KONNIVARTHA.COM : പ്രസവത്തെ തുടര്‍ന്ന് കോന്നിയില്‍ യുവതി മരണപ്പെട്ടു . കോന്നി അരുവാപ്പുലം അക്കരക്കാലാപ്പടി ചന്ദ്രഭവനം വിജേഷിന്റെ ഭാര്യ കാര്‍ത്തിക ( 29 )ആണ് മരണപ്പെട്ടത് . ആശുപത്രിയുടെ ചികിത്സാ പിഴവാണ് മരണ കാരണം എന്ന് ബന്ധുക്കള്‍ പറയുന്നു . അധികൃതര്‍ക്ക് വീട്ടുകാര്‍ പരാതി നല്‍കി .
കാര്‍ത്തികയുടെ മരണം പ്രസവാനന്തര ഷോക്ക് മൂലമാണെന്നും ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല എന്നും ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു എന്നും ആശുപത്രി ഡോക്ടര്‍ തോമസ് മാത്യൂ പ്രസ്താവനയിലൂടെ അറിയിച്ചു .
അഡ്മിഷന്‍ സമയത്ത് ലഭിച്ച ആര്‍ ടി പി സി ആറില്‍ കോവിഡ് നെഗറ്റീവ് ആയിരിക്കുകയും മരണ ശേഷം ചെയ്ത കോവിഡ് ടെസ്റ്റില്‍ പോസിറ്റീവ് ആവുകയും ചെയ്തതായി കണ്ടെത്തിയതായി ആശുപത്രി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു .
കാര്‍ത്തിക പ്രസവിച്ച ആണ്‍ കുഞ്ഞ് പത്തനംതിട്ട സ്വകാര്യ ആശുപത്രിയില്‍ ആണ് . കാര്‍ത്തികയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരണം എന്ന് ആവശ്യം ഉന്നയിച്ചു യുവ മോര്‍ച്ച കോന്നിയില്‍ പ്രതിക്ഷേധം സംഘടിപ്പിച്ചു .