Trending Now

പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതി:രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തു

 

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെയും പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതി രണ്ടാംഘട്ടം പ്രവര്‍ത്തികള്‍ വൃക്ഷ തൈകളും രാമച്ചവും നട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ആറന്മുളയില്‍ ഉദ്ഘാടനം ചെയ്തു.

ജൈവവൈവിധ്യത്തെ സംരക്ഷിക്കാതെ മനുഷ്യരാശിക്ക് മുന്നോട്ട് പോകാനാവില്ലെന്നും പമ്പാനദിയുടെ ഇരുകരകളേയും സംരക്ഷിക്കുക, ഇരുകരകളിലായി ജൈവവൈവിധ്യത്തെ വളര്‍ത്തിയെടുക്കുക അങ്ങനെ പ്രകൃതിയേയും നദിയേയും ജനജീവിതത്തേയും സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും റീ ബില്ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായാണ് പമ്പാനദീതീര ജൈവ വൈവിധ്യ പുനരുജ്ജീവനം നടപ്പാക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.പമ്പാതീരങ്ങളിലെ 14 ഗ്രാമ പഞ്ചായത്തുകളുടെയും നാല് ബ്ലോക്ക് പഞ്ചായത്തുകളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

രണ്ട് ലക്ഷം രാമച്ച തൈകളും ഔഷധ സസ്യതൈകളും തീരം സംരക്ഷിക്കുന്നതിന് ആവശ്യമായ വൃക്ഷ തൈകളും ഇതിന്റെ ഭാഗമായി നദിതീരങ്ങളില്‍ നടുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. പെരുനാട്, വെച്ചൂച്ചിറ, നാറാണംമൂഴി, വടശേരിക്കര, റാന്നി, റാന്നി അങ്ങാടി, റാന്നി പഴവങ്ങാടി, ചെറുകോല്‍, അയിരൂര്‍, കോഴഞ്ചേരി, തോട്ടപ്പുഴശേരി, ആറന്മുള, മല്ലപ്പുഴശേരി, കോയിപ്രം പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന നദീതീരങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.

ജില്ലാ പഞ്ചായത്തംഗം ആര്‍. അജയകുമാര്‍ , കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.സി. ജോര്‍ജ്ജ് തോമസ്, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍, ജില്ലാ ജൈവവൈവിധ്യ മാനേജ്‌മെന്റ് കമ്മറ്റി അംഗം മാത്യു കോശി പുന്നക്കാട്, വൈസ് പ്രസിഡന്റ് അശ്വതി വിനോദ്, ഇലന്തൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് അന്നമ്മ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനില എസ് നായര്‍, ജൂലി ദിലീപ്, ജൈവവൈവിധ്യ ബോര്‍ഡ് സയന്റിഫിക് ഓഫീസര്‍ ഡോ. എന്‍ സുധീഷ് , റിസര്‍ച് ഓഫീസര്‍ ഡോ. സി ജി പ്രദീപ് , ജില്ലാ കോര്‍ഡിനേറ്റര്‍ അരുണ്‍ സി രാജന്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ എസ്.അനഘ, ആറന്മുള ഗ്രാമപഞ്ചായത്ത് മെമ്പര്‍ പ്രസാദ് പേരുങ്കല്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീരംഗന്‍ ആറന്മുള വികസന സമിതി പ്രസിഡന്റ് അശോകന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തില്‍ പദ്ധതി രണ്ടാം ഘട്ടം ഉദ്ഘാടനം മുന്‍ എംഎല്‍എ രാജു എബ്രഹാം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി അലക്‌സ് ബ്ലോക്ക് അംഗം എം എസ് സുജ, അങ്ങാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈനി മാത്യു, സതീഷ് കുമാര്‍, ജലജാ രാജേന്ദ്രന്‍, ജെവിന്‍ കാവുങ്കല്‍, ബിച്ചു ഐക്കാട് മണ്ണില്‍, ബി സുരേഷ്, രാധാകൃഷ്ണന്‍ രാഷ്ട്രീയ പ്രതിനിധികളായ നിസാമുദ്ദീന്‍, സമദ് മേപ്പുറത്ത്, രാജീവ്, ബൈജു മാത്യു, ശ്രീനി ശാസ്താം കോവില്‍, എന്‍.ആര്‍.ഇ.ജി.എ ഉദ്യോഗസ്ഥര്‍ തൊഴിലുറപ്പ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

 

ആറന്മുള ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി റ്റോജി ഉദ്ഘാടനം ചെയ്തു. വൈ. പ്രസിഡന്റ് എന്‍ എസ് കുമാര്‍ പങ്കെടുത്തു. കോയിപ്രം ഗ്രാമപഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു പൂവത്തൂരില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.ജി ആശ പങ്കെടുത്തു. തോട്ടപ്പുഴശ്ശെരി ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സി എസ് ബിനോയി ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ അനിത ആര്‍ നായര്‍ പങ്കെടുത്തു. മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി പങ്കെടുത്തു. അയിരൂര്‍ ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അനിത കുറുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാംകുട്ടി അയ്യക്കാവില്‍ പങ്കെടുത്തു. ചെറുകോല്‍ ഗ്രാമപഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ്ജ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ സന്തോഷ് പങ്കെടുത്തു. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജസി അലക്‌സ് പങ്കെടുത്തു. റാന്നി ഗ്രാമപഞ്ചായത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാര്‍ളി പങ്കെടുത്തു.

വടശ്ശേരിക്കര ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ലത മോഹന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി കെ ജയിംസ് ഉദ്ഘാടനം നിര്‍വഹിച്ചു. പെരുനാട് ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എന്‍. ആര്‍.ഇ.ജി.എ എ ഇ മനോജ് നാരായണ്‍ പങ്കെടുത്തു. നാറാണംമൂഴി ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ബീന ജോബി ഉദ്ഘാടനം നിര്‍വഹിച്ചു. വൈ. പ്രസിഡന്റ് രാജന്‍ നീറാംപ്ലാക്കല്‍ പങ്കെടുത്തു.