Trending Now

നിലക്കല്‍ – പമ്പബസ് സർവ്വീസ് നിർത്തിവച്ചു: നിലക്കലിൽ അന്യ സംസ്ഥാന അയ്യന്മാര്‍ റോഡ്‌ ഉപരോധിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം ; തിരുവാഭരണ ഘോക്ഷയാത്ര കടന്നു വരുന്നതിനാല്‍ നിലയ്ക്കല്‍ പമ്പ ബസ്സ്‌ സര്‍വീസ് നിര്‍ത്തി . കാര്യങ്ങള്‍ അറിയാതെ അന്യ സംസ്ഥാന അയ്യപ്പന്മാര്‍ നിലയ്ക്കലില്‍ റോഡ്‌ അല്‍പ്പ നേരം ഉപരോധിച്ചു . മകരവിളക്കിനോട് അനുബന്ധിച്ച് രാവിലെ 11 മുതല്‍ നില്ക്കലില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും എന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു . 12 മണിക്ക് ശേഷം പമ്പയില്‍ നിന്നും  ഭക്തരെ കയറ്റിവിടില്ല. തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത്  എത്തിയതിന് ശേഷം മാത്രമേ ഭക്തരെ തുടര്‍ന്ന്  കയറ്റിവിടുകയുള്ളൂ.

error: Content is protected !!