സൗദിയിലേക്ക് ഒഡെപെക് വഴി നിയമനം
സൗദി അറേബ്യയിലെ സ്വകാര്യ കമ്പനി വഴി വിവിധ സ്ഥലങ്ങളിലേക്ക് ഗാർഹിക ജോലിക്കായി വനിതകളെയും, ഡ്രൈവർ, പാചകതൊഴിലാളി (പുരുഷൻ) തസ്തികയിൽ എസ്.എസ്.എൽ.സി പാസായവരെയും ഒഡെപെക് റിക്രൂട്ട് ചെയ്യുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റാ, പാസ്‌പോർട്ട്, ആധാർ, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ പകർപ്പുകൾ സഹിതം ജനുവരി 15 നകം [email protected] ൽ അപേക്ഷ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in
ഹോമിയോ ഫാർമസിസ്റ്റ് ഗ്രോഡ് II ഒഴിവ്
തൃശ്ശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഹോമിയോ ഫാർമസിസ്റ്റ് ഗ്രേഡ് II (സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ഫോർ ലോക്കോമോട്ടോർ/ സെറിബ്രൽ പാൾസി) താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി തത്തുല്യമാണ് യോഗ്യത. ഹോമിയോ നഴ്‌സ് കം ഫാർമസിസ്റ്റ് കോഴ്‌സ് പാസായിരിക്കുകയോ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസിയോ ഉണ്ടായിരിക്കണം. പ്രായപരിധി 18നും 41നും മദ്ധ്യേ (1/1/2021 പ്രകാരം).
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ 24നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.
അധ്യാപകരെ നിയമിക്കുന്നു
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ശല്യതന്ത്ര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് 11ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ശാലക്യതന്ത്ര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനിള്ള ഇന്റർവ്യൂ 12ന് രാവിലെ 11നും നടക്കും.
ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.
വാക്ക് ഇൻ ഇന്റർവ്യൂ
വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മാതൃക വിമൻ ആന്റ് ചിൽഡ്രൻസ് ഹോമിലേക്ക് ഹൗസ് മദർ, മൾട്ടി ടാസ്‌ക് വർക്കർ തസ്തികകളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 17ന് രാവിലെ 11ന് തൃശ്ശൂർ രാമവർമ്മപുരം വിമൻ ആന്റ് ചിൽഡ്രൻസ് ഹോമിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാവുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666. ഇ-മെയിൽ: [email protected], വെബ്‌സൈറ്റ്: www.keralasamakhya.org.
ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ താല്‍ക്കാലികമായി നിയമനം
എറണാകുളം ജനറല്‍ ആശുപത്രിയുടെ വികസന സമിതിയുടെ കീഴില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. കോവിഡ് ബ്രിഗേഡില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. യോഗ്യത: ബാച്ച്‌ലര്‍ ഡിഗ്രിയും കമ്പ്യൂട്ടര്‍ അറിവും. മെഡിക്കല്‍ ട്രാസ്‌ക്രിപ്ഷന്‍ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.
താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം അപേക്ഷയുമായി ഈ മാസം 14ന് രാവിലെ 10.30ന് സുപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പങ്കെടുക്കണം.
ഐ.ഇ.ഡി.സി എഡ്യുക്കേറ്റേഴ്സ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു.
ജനുവരി 14 ന് രാവിലെ 10.30 ന് ബത്തേരി ഡയറ്റിൽ കൂടിക്കാഴ്ച നടക്കും. എലിമെൻ്ററി വിഭാഗത്തിൽ 50% മാർക്കോടെ ബിരുദവും സ്പെഷ്യൽ എഡ്യുക്കേഷനിൽ ഒരു വർഷത്തെ ബി.എഡും , സെക്കണ്ടറി വിഭാഗത്തിൽ ബിരുദവും സ്പെഷ്യൽ എഡ്യുക്കേഷനിൽ ബി.എഡും , ബിഎഡ് (ജനറൽ )സ്പെഷ്യൽ എഡ്യൂക്കേഷനിൽ രണ്ട് വർഷ ഡിപ്ളോമയും , അല്ലെങ്കിൽ സ്പെഷൽ എഡ്യുക്കേഷൻ ബി.എഡും അതേ വിഷയത്തിൽ പി ജിയും അല്ലെങ്കിൽ ജനറൽ ബി.എഡും രണ്ട് വർഷ ഡിപ്ലോമയും ,ആർ.സി.ഐ രജിസ്ട്രേഷനുള്ളവർക്ക് അപേക്ഷിക്കാം.
അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഹാജരാകണം . ഫോൺ : 04936 203347
ആയ കം കുക്ക് നിയമനം
മേപ്പാടി ഗ്രാമപഞ്ചായത്തിലെ ബഡ്‌സ് സ്‌പെഷ്യല്‍ സ്‌ക്കൂളില്‍ ആയ കം കുക്കിനെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി 18 ന് രാവിലെ 11 ന് മേപ്പാടി ഗ്രാമപഞ്ചായത്തില്‍ നടക്കും. പത്താംതരം യോഗ്യതയുള്ള തൊഴില്‍ സന്നദ്ധരും പാചക ആഭിമുഖ്യമുള്ളവരുമായവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുളുമായി ഹാജരാകണം. അപേക്ഷ സ്വീകരിക്കുന്ന ജനുവരി 15 വരെ അപേക്ഷ സ്വീകരിക്കും.
വാക് ഇന്‍ ഇന്റര്‍വ്യൂ
തിരുനെല്ലി ഗവ.ആശ്രമം സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപക തസ്തികയിലും മാനേജര്‍ കം റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍ (വനിതകള്‍ക്ക്) തസ്തികയിലും താല്‍കാലിക നിയമനത്തിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി 10 ന് നടക്കും. ഇംഗ്ലീഷ് അധ്യാപക കൂടിക്കാഴ്ച രാവിലെ 11 നും ട്യൂട്ടര്‍ കൂടിക്കാഴ്ച 1.30 നും നടക്കും.ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റും ജനന തീയതി തെളിയിക്കുന്ന രേഖകളുമായി ഹാജരാകണം. ഫോണ്‍ 04935210330.
ഒഡെപെക് മുഖേന ഐ.ഇ.എൽ.ടി.എസ് പരിശീലനം
വിദേശ രാജ്യങ്ങളിൽ ജോലി നേടുന്നതിനും പഠിക്കുന്നതിനും ആഗ്രഹിക്കുന്നവർക്ക് കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഐ.ഇ.എൽ.ടി.എസ് പരിശീലനം ഓൺലൈനായും/ഓഫ്‌ലൈനായും നൽകുന്നു. അഡ്മിഷനായി വിശദമായ ബയോഡാറ്റ സഹിതം [email protected] ൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.odepcskills.in, 8086112315/7306289397/9567365032/8606550701.