Trending Now

ശബരിമല തീർത്ഥാടകർക്കായി ഇടത്താവളത്തിൽ കൂടുതൽ സൗകര്യങ്ങളൊരുക്കും

ശബരിമല തീർത്ഥാടകർക്കായി ഇടത്താവളത്തിൽ കൂടുതൽ സൗകര്യങ്ങളൊരുക്കും
konnivartha.com : അയ്യപ്പഭക്തരുടെ പ്രാഥമിക ആവശ്യങ്ങൾക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ പറഞ്ഞു. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഇടത്താവളത്തിൽ ഒരുക്കുന്ന സൗകര്യങ്ങൾ വിലയിരുത്തുകയായിരുന്നു അദ്ദേഹം.
നൂറുകണക്കിന് തീർത്ഥാടകരാണ് എല്ലാ ദിവസവും ഇടത്താവളത്തിലെ സേവനങ്ങൾ ഉപയോഗിച്ചുവരുന്നത്. മകരവിളക്ക് കാലമായതോടെ തീർത്ഥാടകരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. ഇടത്താവളത്തിൽ കൂടുതൽ ശുചിമുറികൾ തുറന്നുനൽകാൻ ചെയർമാൻ നിർദ്ദേശം നൽകി.
വിരിവയ്ക്കുന്നതിനും മറ്റ് പ്രാഥമിക ആവശ്യങ്ങൾക്കുമായി കൂടുതൽ ക്രമീകരണങ്ങൾ ഉണ്ടാക്കും. നഗരസഭാ കൗൺസിൽ അംഗങ്ങളായ അഡ്വ.റോഷൻ നായർ, പി.കെ അനീഷ്, അയ്യപ്പ സേവാ സമാജം ഭാരവാഹികൾ എന്നിവർ ചെയർമാനോപ്പം ഉണ്ടായിരുന്നു.
error: Content is protected !!