ശബരിമലയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനം: 25 തൊഴിലാളികള്‍ക്കെതിരെ നടപടി
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്ത തൊഴിലാളികള്‍ക്കെതിരെ നടപടിയെടുത്തു. ഡ്യൂട്ടി മജിസ്ട്രേറ്റ് കെ. ഗോപിനാഥിന്റെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കെ. ഹരീഷിന്റെയും നേതൃത്വത്തില്‍ മരകൂട്ടം, ചരല്‍മേട്, സന്നിധാനം എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് മാസ്‌ക് ധരിക്കാതെ ജോലി ചെയ്ത 25 പേര്‍ക്കെതിരെ നടപടിയെടുത്തത്.
തൊഴിലാളികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് സ്‌ക്വാഡ് പരിശോധന നടത്തിയത്. സ്ഥാപന ഉടമകള്‍ക്കും സംഘം താക്കീത് നല്‍കി. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും നിയമലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡ്യൂട്ടി മജിസ്ട്രേറ്റ് അറിയിച്ചു.
മകരവിളക്ക് – ഹൈ ലെവല്‍ മീറ്റിംഗ് തിങ്കളാഴ്ച്ച
മകരവിളക്ക് തീര്‍ത്ഥാടനത്തോട് അനുബന്ധിച്ചുളള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനുള്ള ശബരിമല സന്നിധാനത്തെ ഹൈ ലെവല്‍ മീറ്റിംഗ് തിങ്കളാഴ്ച്ച ( 03.01.2022 ) രാവിലെ 11 ന് സന്നിധാനം അഡ്മിനിസ്ട്രേറ്റീവ് ബില്‍ സിംഗ് ഹാളില്‍ നടക്കും. യോഗത്തില്‍ മുഴുവന്‍ വകുപ്പ് പ്രതിനിധികളും പങ്കെടുക്കും.
സംഗീത സാന്ദ്രമായി ശബരിമല;ഗാനാര്‍ച്ചനയുമായി ഗായക സംഘം
ദര്‍ശനപുണ്യം തേടി ശബരിമലയിലെത്തിയ അയ്യപ്പഭക്തരുടെ മനം നിറച്ച് വിവിധ ഗായക സംഘങ്ങളുടെ സംഗീതാര്‍ച്ചന. തിരുവനന്തപുരം ഉളളൂര്‍ ശ്രീബാല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ഭജന സംഘമായ മുരുക വിലാസം ഭജന സംഘവും ശബരിമല ഹൈകോര്‍ട്ട് ഓഡിറ്റ് വിഭാഗം ജീവനക്കാരനായ ലതീഷുമാണ് തിരു സന്നിധിയെ സംഗീത സാന്ദ്രമാക്കിയത്. പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായിട്ടാണ് മുരുക വിലാസം ഭജന സംഘം ശബരിമലയിലെത്തിയത്. പോലീസ് ഉദ്യോഗസ്ഥന്‍ കൂടിയായ എ.വി. സന്തോഷ് കുമാര്‍ ഭജന സംഘത്തെ നയിച്ചു. അധ്യാപകനായ പി.വി. പ്രദീപ് കുമാര്‍, ദീപു (ഹാര്‍മോണിയം), മുരളീധരന്‍ ( തബല), രാജേഷ് കുമാര്‍, ബാലമുരുകന്‍,ദേവയാനി എന്നിവരും ഗാനാര്‍ച്ചനയില്‍ പങ്കെടുത്തു. ഞായറാഴ്ച്ച വൈകീട്ട് 7 ന് പമ്പ ഗണപതി ക്ഷേത്രം ആഡിറ്റോറിയത്തിലും സംഘം ഭജന അവതരിപ്പിക്കും.
സന്നിധാനത്തെ ഹൈകോടതി ഓഡിറ്റ് ഡ്യൂട്ടിയുടെ ഭാഗമായി പത്ത് ദിവസത്തെ ഓഡിറ്റ് ക്യാമ്പിനെത്തിയ വേളയിലാണ് ഓഡിറ്റ് വിഭാഗം ജീവനക്കാരനായ ലതീഷ് അയ്യന് കാണിക്കയായി ഗാനാര്‍ച്ചന നടത്തിയത്. കേരള സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ സീനിയര്‍ ഗ്രേഡ് ഓഡിറ്ററാണ് പി. ലതീഷ്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലെ പ്രസിദ്ധമായ ഭക്തിഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനാവതരണം ഒരു മണിക്കൂറോളം നീണ്ടു. സ്വാതി തിരുനാള്‍ സംഗീത കോളേജിലെ പൂര്‍ വ വിദ്യാര്‍ത്ഥി കൂടിയായ ലതീഷ് കേരളത്തിനകത്തും പുറത്തും നിരവധി വേദികളില്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ശബരീശ സന്നിധിയില്‍ പാടാനുളള ഏറെ നാളത്തെ മോഹം പൂവണിയാന്‍ ഓഡിറ്റ് ഓഫീസര്‍ ബി. ലിജിലാലിന്റെ പിന്തുണയും ലതീഷിന് ലഭിച്ചു.
ശബരിമലയിലെ നാളത്തെ (03.01.2022) ചടങ്ങുകള്‍
പുലര്‍ച്ചെ 3.30 ന് പള്ളി ഉണര്‍ത്തല്‍
4 മണിക്ക്…. തിരുനട തുറക്കല്‍
4.05 ന്….. പതിവ് അഭിഷേകം
4.30 മുതല്‍ 11മണി വരെ നെയ്യഭിഷേകം
4.30 ന് …ഗണപതി ഹോമം
7.30 ന് ഉഷപൂജ
9.00 ന്് അഷ്ടാഭിഷേകം
11.30 ന് കലശാഭിഷേകം
തുടര്‍ന്ന് കളഭാഭിഷേകം
12 .15 ന് ഉച്ചപൂജ
1 മണിക്ക് നട അടയ്ക്കല്‍
4 മണിക്ക് ക്ഷേത്രനട തുറക്കും
6.30 ന് …..ദീപാരാധന
6.45 ന്… പടിപൂജ
7.30 ന് പുഷ്പാഭിഷേകം
9 മണിക്ക് ….അത്താഴപൂജ
10.50 ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.