Trending Now

ഉയര്‍ത്തെഴുന്നേറ്റ കോന്നിയെ വീണ്ടും കുഴികുത്തി മൂടരുത്

Editorial diary

വികസനം അന്യമായ കോന്നിക്ക് ഊര്‍ജം പകര്‍ന്നത് കോന്നി എം എല്‍ എ അഡ്വ:അടൂര്‍ പ്രകാശ്‌ വിവിധ വകുപ്പില്‍ മന്ത്രിയായിരുന്നപ്പോഴാണ് .കഴിഞ്ഞ മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രി ആയിരുന്നപ്പോള്‍ മറ്റു സ്ഥലങ്ങളില്‍ മെഡിക്കല്‍കോളേജ് അനുവദിച്ചപ്പോള്‍ കോന്നിക്കും അര്‍ഹമായ പരിഗണന നല്‍കി .കോന്നി മെഡിക്കല്‍കോളേജിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു.സ്ഥലം കണ്ടെത്തിക്കൊണ്ട് കെട്ടിട നിര്‍മ്മാണത്തിന് വേഗത കൂട്ടി .മലയോര ജില്ലയുടെ സമഗ്ര ആരോഗ്യ നയത്തിന് മുതല്‍ കൂട്ട് ആകുന്ന കോന്നി മെഡിക്കല്‍കോളേജിന്‍റെ കാര്യത്തില്‍ മെഡിക്കല്‍ ക്ലാസ്സ്‌ തുടങ്ങുവാന്‍ ഉള്ള നീക്കം തടഞ്ഞത് കേന്ദ്ര ഗവര്‍ന്മെന്റ് ആണ് . ചില തടങ്ങള്‍ ഉന്നയിച്ചത് ഒട്ടും ആരോഗ്യകരമല്ല.തടസ്സങ്ങള്‍ മറികടക്കാന്‍ കേരളസര്‍ക്കാര്‍ ഭാഗത്ത്‌ നിന്നും കേന്ദ്ര ഗവര്‍ന്മേന്റില്‍ സമ്മര്‍ദം ചെലുത്താനും കഴിഞ്ഞില്ല .ഇതും വികസനം കൊതിക്കുന്ന ഒരു സര്‍ക്കാരിന് ചേര്‍ന്ന കാര്യമല്ല .കോന്നി മെഡിക്കല്‍കോളേജിന് ഉള്ള തടസ്സങ്ങള്‍ നീക്കം ചെയ്തു കൊണ്ടു ഉടന്‍ തന്നെ മെഡിക്കല്‍കോളേജ് പ്രവര്‍ത്തനം തുടങ്ങേണ്ടത് ആവശ്യമാണ്‌.കോട്ടയം,തിരുവനന്തപുരം മെഡിക്കല്‍കോളേജുകളെ ആശ്രയിച്ചു ആരോഗ്യം വീണ്ടെടുക്കേണ്ട അവസ്ഥ ഇപ്പോഴും തുടരുന്നു.അടൂര്‍ പ്രകാശ്‌ എം എം എയോട് രാഷ്ട്രീയപരമായ വിദ്വേഷം ഉള്ളവര്‍ വികസന പ്രവര്‍ത്തങ്ങളില്‍ അള്ള് വെക്കുമ്പോള്‍ ജനങ്ങള്‍ക്ക്‌ ഉള്ള അവകാശമാണ് നിഷേധിക്കുന്നത് .കോന്നി മെഡിക്കല്‍കോളേജ് എത്രയും വേഗം പൊതു ജനത്തിന് സമര്‍പ്പിക്കുകയാണ് വേണ്ടത്.
അടൂര്‍ പ്രകാശ്‌ റവന്യൂ മന്ത്രിയായിരുന്നപ്പോള്‍ ആണ് കോന്നിക്ക് താലൂക്ക് പദവി കൊണ്ടു വന്നത് .കോന്നിയുടെ പ്രധാന ആവശ്യങ്ങളില്‍ പ്രഥമ സ്ഥാനമായിരുന്നു കോന്നി താലൂക്ക് ആവശ്യം .അടൂര്‍ പ്രകാശിലൂടെ കോന്നിക്കാര്‍ അത് നേടിയെടുത്തു . ഏതു ജില്ലക്കാരും ആഗ്രഹിക്കുന്ന ഒരു പിടി വികസനം കോന്നിക്ക് സമര്‍പ്പിച്ച അടൂര്‍ പ്രകാശ്‌ വീണ്ടും ഭൂരിപക്ഷത്തോടെ ജയിച്ച് മണ്ഡലത്തിന്‍റെ നായകനായപ്പോള്‍ ഭരണം ഇടതു പക്ഷത്തിന്‍റെ കയ്യിലായി.ഈ ഒരു വര്‍ഷക്കാലമായി പുതിയ ഓഫീസുകള്‍ ഒന്നും തന്നെ കോന്നിക്ക് അനുവദിച്ചു നല്‍കിയില്ല.താലൂക്ക് പദവി കൈവരുമ്പോള്‍ ആര്‍ .ടി ഓ .ആര്‍ ഡി ഓ ,കോടതി സമുച്ചയം എന്നിവ കൂടി ഉണ്ടാകണം .കോന്നി താലൂക്ക് ആശുപത്രിയുടെ പോരാഴ്മകള്‍ പരിഹരിക്കണം .കോന്നി മിനി സിവില്‍ സ്റ്റേഷനില്‍ കൂടുതല്‍ ഓഫീസുകള്‍ അനുവദിക്കണം .നഗരത്തില്‍ മാലിന്യം കൂടുമ്പോള്‍ ആധുനിക മാലിന്യ സംസ്കരണ പ്ലാന്‍റ് വേണം .വനവുമായി അടുത്ത ബന്ധം ഉള്ള കോന്നിയില്‍ വനം സി എഫ് ഓഫീസ് വേണം .രണ്ടും മൂന്നും വസ്തുവിലേക്ക് വീടുകള്‍ ചുരുങ്ങുമ്പോള്‍ മൃതദേഹം അടക്കം ചെയ്യാന്‍ പൊതു ശ്മശാനം വേണം .കേരള സര്‍ക്കാരിന്‍റെ ഭാഗത്ത്‌ നിന്നുള്ള അനുവാദങ്ങള്‍ നേടിയെടുക്കാന്‍ കോന്നി എം എല്‍ എ അടൂര്‍ പ്രകാശിന് ഒപ്പം നമ്മള്‍ക്ക് ചേര്‍ന്ന് നില്‍ക്കാം .നാടിന്‍റെ വികസനത്തില്‍ കേരള സര്‍ക്കാര്‍ ഒപ്പം ഉണ്ടെന്ന് വിശ്വസിക്കാം .

സത്യം വദ :ധര്‍മ്മം ചര :

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു