ലേബര്‍ വകുപ്പിന്റെ നേതൃത്വത്തില്‍ തയാറാക്കിയ എല്ലാ അസംഘടിത തൊഴിലാളികളും ഡിസംബര്‍ 31ന് മുന്‍പായി ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ജില്ലാതല പോസ്റ്ററിന്റെ പ്രകാശനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നിര്‍വഹിച്ചു.
തൊഴിലാളികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് പരിരക്ഷ, അപകട മരണത്തിനും പൂര്‍ണ വൈകല്യത്തിനും ധനസഹായം, ദുരന്തങ്ങള്‍ – മഹാമാരി തുടങ്ങിയ ദുരിത സമയത്ത് സര്‍ക്കാര്‍ സഹായം, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ ഇ- ശ്രം പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യാം. ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ ഉപയോഗിച്ച് register.eshram.gov.in എന്ന പോര്‍ട്ടല്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം. സംശയങ്ങള്‍ക്ക് 14434 എന്ന ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടാം.
പ്രകാശന ചടങ്ങില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ ഇന്‍- ചാര്‍ജ് എസ്. സുരാജ്, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരായ ഡോ.ടി. ലക്ഷ്മി, ജി.ഹരി, സി.കെ. ജയചന്ദ്രന്, സൂപ്രണ്ട് ടി.ആര്. ബിജു രാജ്, ജില്ലാ പ്രോജക്റ്റ് മാനേജര്‍ സി.കെ അനില്‍കുമാര്‍, ടി.എ. അഖില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.