Trending Now

പമ്പ സ്‌നാനത്തിനും ബലിതർപ്പണത്തിനും അനുമതി: സന്നിധാനത്ത് രാത്രി വിരിവെക്കാന്‍ അനുമതി

 

ശബരിമലയിലെ തീർത്ഥാടന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. കൊവിഡ് സാഹചര്യം കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് നടപടി. മുഖ്യമന്ത്രിയുമായി ദേവസ്വം മന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം. പമ്പയില്‍നിന്ന് നീലിമല അപ്പാച്ചിമേട് വഴിയുള്ള പരമ്പരാഗത പാത തുറക്കും. സന്നിധാനത്ത് രാത്രി വിരിവെക്കാന്‍ ഭക്തര്‍ക്ക് അനുമതി നല്‍കും

പമ്പ സ്‌നാനം നടത്തുന്നതിനും ബലിതർപ്പണത്തിനും അനുമതി. മഴയുണ്ടായാൽ പമ്പയിലെ ജലനിരപ്പ് വിലയിരുത്തി ജില്ലാ ഭരണകൂടം തീരുമാനമെടുക്കും.സന്നിധാനത്ത് രാത്രി തങ്ങാന്‍ അനുമതി നൽകി. ഇതിനായി 500 മുറികള്‍ സജ്ജമാക്കി. നീലിമലയിലും അപ്പാച്ചിമേട്ടിലും കൂടുതൽ പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ സജ്ജമാക്കി.

ശബരിമല തീർത്ഥാടകർക്ക് പമ്പാ സ്നാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ദേവസ്വം ബോർഡ് സർക്കാരിനോടാവശ്യപ്പെട്ട ഇളവുകളിൽ പ്രധാനമാണ് പമ്പാ സ്നാനം. ത്രിവേണി മുതൽ ആറാട്ട് കടവ് വരെ നാല് സ്ഥലങ്ങളിലാണ് പമ്പയിൽ തീർത്ഥാടകർക്ക് കുളിക്കുന്നതിന് വേണ്ടി സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്.

error: Content is protected !!