വീട്ടുപടിക്കല്‍ ശബരിമല പ്രസാദം ലഭ്യമാക്കാനുള്ള സൗകര്യങ്ങളൊരുക്കി തപാല്‍ വകുപ്പ് . രാജ്യത്തെങ്ങുമുള്ള അയ്യപ്പ ഭക്തര്‍ക്ക് സ്പീഡ് പോസ്റ്റ് മുഖേന ശബരിമല പ്രസാദം ലഭ്യമാക്കാന്‍ കേരള തപാല്‍ സര്‍ക്കിള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി കരാറിലേര്‍പ്പെട്ടു. ‘സ്വാമി പ്രസാദം’ എന്ന പേരില്‍ ചുരുങ്ങിയത് ഒരു പാക്കറ്റ് അരവണ, നെയ്യ്, മഞ്ഞള്‍, കുങ്കുമം, വിഭൂതി, അര്‍ച്ചന പ്രസാദം, എന്നിവയടങ്ങിയ കിറ്റുകള്‍ ബുക്ക് ചെയ്യാനും ഡെലിവര്‍ ചെയ്യാനുമുള്ള സൗകര്യമാണ് തപാല്‍ വകുപ്പ് ഒരുക്കിയത്.
നിര്‍ദ്ധിഷ്ട ഫോറം ഡൗണ്‍ലോഡ് ചെയ്ത്, പൂരിപ്പിച്ച് ഇന്ത്യാ പോസ്റ്റിന്റ ഈ-പേയ്‌മെന്റ് സിസ്റ്റം വഴി, രാജ്യത്തെ ഏതു പോസ്റ്റ് ഓഫീസിലും പ്രസാദം ബുക്ക് ചെയ്യാം.
മൂന്ന് വിധം പാക്കറ്റുകളിലായാണ് പ്രസാദം. ഒന്ന്- ഒരു അരവണ പാക്കറ്റും മറ്റു പ്രസാദവും, രണ്ട്- നാല് അരവണയും മറ്റ് പ്രസാദവും, മൂന്ന് 10 അരവണയും മറ്റ് പ്രസാദങ്ങളും. യഥാക്രമം 450 രൂപ, 830 രൂപ, 1510 രൂപ എന്നിങ്ങനെയാണ് ഈ കിറ്റുകളുടെ വില. ബുക്കിങ്ങുകളുടെ എണ്ണത്തിന് പരിധിയുണ്ടാവില്ല. കാര്‍ട്ടണ്‍ ബോക്‌സുകള്‍ വഴി പാക്ക് ചെയ്താണ് പ്രസാദ കിറ്റുകള്‍ ഭക്തര്‍ക്ക് അയച്ച് കൊടുക്കുന്നത്.