konnivartha.com : ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് പത്തനംതിട്ടയും മാക്ഫാസ്റ്റ് കോളേജ് തിരുവല്ലയും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴില്‍ മേളയായ നിയുക്തി 2021 ഡിസംബര്‍ 21ന് തിരുവല്ല മാക്ഫാസ്റ്റ് കോളേജില്‍ നടത്തും. അന്‍പതോളം ഉദ്യോഗദായകര്‍ പങ്കെടുക്കുന്ന മേളയില്‍ പത്തനംതിട്ട ജില്ലയിലുള്ള എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും പങ്കെടുക്കാം.
തൊഴില്‍മേളയില്‍ പ്രവത്തി പരിചയമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഒരുപോലെ പരിഗണന ലഭിക്കും. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഐ.ടി.ഐ/ഐ.ടി.സി മുതല്‍ ഡിപ്ലോ, ബി-ടെക് ബിരുദം, ബിരുദാനന്തര ബിരുദം, പാരാ മെഡിക്കല്‍ തുടങ്ങിയ യോഗ്യത ഉള്ളവര്‍ക്ക് ഈ മേളയില്‍ പങ്കെടുക്കാം.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ താലൂക്കുകളില്‍ സ്ഥിതി ചെയ്യുന്ന ടൗണ്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ തൊഴില്‍ മേളയുമായി ബന്ധപ്പെട്ട രജിസ്ട്രേഷനും അന്വേഷണങ്ങള്‍ക്കുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ www.jobfest.kerala.gov.in എന്ന വെബ് സൈറ്റില്‍ ലോഗിന്‍ ചെയ്ത് ലഭിക്കുന്ന അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റുമായി മാത്രമേ തൊഴില്‍ മേളയ്ക്ക് ഹാജരാകാവൂ. ഉദ്യോഗാര്‍ഥികള്‍ തൊഴില്‍ മേളയ്ക്ക് ഹാജരാകുമ്പോള്‍ 5 സെറ്റ് സി.വി(കരിക്കുലം വിറ്റേ) കൈയില്‍ കരുതണം. അഡ്മിറ്റ് കാര്‍ഡില്‍ പറയുന്ന സമയക്രമം അനുസരിച്ച് തൊഴില്‍ മേളയില്‍ ഹാജരായാല്‍ മതിയാകും. വ്യത്യസ്ത തസ്തികകളിലായി അറുനൂറോളം അവസരങ്ങള്‍ മേളയില്‍ ഉണ്ടാകും. പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് താലൂക്ക് അടിസ്ഥാനത്തില്‍ സ്ഥിതി ചെയ്യുന്ന ടൗണ്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളുമായി ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ ചുവടെ.
പത്തനംതിട്ട ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച്-0468 2222745. ടൗണ്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച്, റാന്നി-04735 224388. ടൗണ്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച്, അടൂര്‍ -04734 224810. ടൗണ്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച്, തിരുവല്ല-0469 2600843. ടൗണ്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച്, മല്ലപ്പള്ളി-0469 2785434