Trending Now

ലോക പരിസ്ഥിതി ദിനത്തില്‍ സഹപാഠികള്‍ക്ക് നല്‍കാന്‍ ചക്ക കുരുവുമായി വിദ്യാര്‍ത്ഥിനി

ഒരു ചക്ക കുരു കുഴിച്ചിട്ടാല്‍ അത് വളര്‍ന്നു പന്തലിച്ച് മരമായി  ചക്കകള്‍ കിട്ടുകയും അത് ഭക്ഷിച്ചാല്‍ അനേക രോഗങ്ങള്‍ മാറുമെന്നും എന്നുള്ള സന്ദേശം നല്‍കികൊണ്ട്  ലോക പരിസ്ഥിതി ദിനത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി സഹപാഠികള്‍ക്ക് നല്ല നാടന്‍ വരിക്ക പ്ലാവിന്‍റെ ചക്ക കുരു നല്‍കുന്നു.കോന്നി ഗവര്‍ന്മെന്റ് ജി എല്‍ പി എസ്സിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി അഗ്നി ആഗ്നസ് ജയന്‍ ആണ് കൂട്ടുകാര്‍ക്ക് ചക്കകുരു നല്‍കുന്നത് .കോന്നി അരുവാപ്പുലത്ത് അക്കരകാലാ പടിയില്‍ ഉള്ള വീട്ടു പറമ്പിലെ പ്ലാവില്‍ നിന്നും വീണ പഴുത്ത വരിക്ക ചക്കയുടെ കുരുവാണ് വിദ്യാര്‍ത്ഥിനി ശേഖരിച്ചത് .ഇവയെല്ലാം കൂട്ടുകാര്‍ക്ക് നല്‍കുകയും ചക്ക വിശേഷം കൂട്ടുകാര്‍ക്ക് പറഞ്ഞു നല്‍കുകയും ചെയ്യും .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!