Trending Now

വിദ്യാര്‍ഥികളുടെ നിലവിലുള്ള കണ്‍സഷന്‍ കാര്‍ഡ് ഒന്നരമാസംകൂടി ഉപയോഗിക്കാം

 
പത്തനംതിട്ട: കഴിഞ്ഞ വര്‍ഷം വിതരണം ചെയ്ത കണ്‍സഷന്‍ കാര്‍ഡോ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡോ ഉപയോഗിച്ച് നിലവിലുള്ള രീതിയില്‍ ജൂലൈ 15 വരെ വിദ്യാര്‍ഥികളുടെ യാത്രാ സൗജന്യം അനുവദിക്കാന്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് അനു എസ്. നായരുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം തീരുമാനി ച്ചു. ഈ അധ്യയന വര്‍ഷത്തെ കണ്‍സഷന്‍ കാര്‍ഡ് വിതരണം അല്‍പം കൂടി താമസിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പ്രധാനപ്പെട്ട സ്റ്റേഷനുകളില്‍ കണ്‍സഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രദര്‍ശിപ്പി ക്കും.
പ്ലസ്ടുതലം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അതത് സ്ഥാപന മേധാവികള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെയോ യൂണിഫോമിന്റെയോ അടിസ്ഥാനത്തില്‍ കണ്‍സഷന്‍ അനുവദിക്കും. ഗവണ്‍ മെന്റ്/ എയ്ഡഡ് മേഖലയില്‍പ്പെട്ട അര്‍ഹതയുള്ള കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്ഥാപനങ്ങള്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖയുടെ അടിസ്ഥാനത്തില്‍ കണ്‍സഷന്‍ അനുവദിക്കും. മറ്റ് അര്‍ഹതപ്പെട്ട വിദ്യാര്‍ഥികള്‍ സ്ഥാപന മേധാവി മുഖാന്തരം അപേക്ഷ സമര്‍പ്പിച്ച് ആര്‍ടി ഓഫീസില്‍നിന്നും ലഭ്യമാകുന്ന മുറയ്ക്ക് എസ് റ്റി എഫ് സി കാര്‍ഡുകള്‍ കൈപ്പറ്റണം. കാര്‍ഡ് ഒന്നിന് 10 രൂപ നിരക്കില്‍ ഈടാക്കും. നിലവില്‍ അനുവര്‍ത്തിച്ചു വരുന്ന രീതിയില്‍ തന്നെ തുടര്‍ന്നും യാത്രാ സൗജന്യം അനുവദിക്കുന്നതാണെന്ന് കെഎസ്ആര്‍ടിസി പ്രതിനിധി അറിയിച്ചു.
സ്വകാര്യബസുകള്‍ എല്‍എസ് ബോര്‍ഡ് വച്ച് വിദ്യാര്‍ഥികളെ കയറ്റാതിരിക്കുകയോ, മോശമായി പെരുമാറുകയോ ചെയ്താല്‍ കര്‍ശന നടപടിയെടുക്കും. വിദ്യാര്‍ഥികളും സ്വകാര്യ ബസ് ജീവനക്കാരും പരസ്പരം മാന്യമായി പെരുമാറണം. പരാതികള്‍ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണണം. ബസ്
ജീവനക്കാരും വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ആവശ്യമെങ്കില്‍ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി യോഗം വിളിക്കും. ഈ അധ്യയന വര്‍ഷ ത്തേക്ക് ആവശ്യമായ കാര്‍ഡ്, ഹോളോ ഗ്രാം എന്നിവ യഥാക്രമം ഗവണ്‍മെന്റ് പ്രസ്/സി ഡിറ്റ് എന്നീ സ്ഥാപനങ്ങളില്‍ നിന്നും 25,000 എണ്ണം വീതം പ്രിന്റ് ചെയ്യുന്നതിനും കാര്‍ഡ് വിതരണത്തിനായി രണ്ട് കുടുംബശ്രീ അംഗങ്ങളുടെ സേവനം ലഭ്യമാക്കുന്നതിനും തീരുമാനി ച്ചു. ആര്‍ടിഒ, വിവിധ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍, പാരലല്‍ കോളജ് അസോസിയേഷന്‍ പ്രതിനിധികള്‍, കെഎസ്ആര്‍ ടിസി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!