Trending Now

വിദേശരാജ്യങ്ങളിലേക്കുള്ള പിസിസി പാസ്‌പോര്‍ട്ട് ഓഫീസുകള്‍ വഴിമാത്രം

 

konnivartha.com : വിദേശ രാജ്യങ്ങളിലേക്കുള്ള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി(പിസിസി) ഇനിമുതല്‍ അപേക്ഷ നല്‍കേണ്ടത് പാസ്‌പോര്‍ട്ട് ഓഫീസുകളിലാണെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി അറിയിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

 

ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ നിന്നോ അല്ലെങ്കില്‍ പോലീസ് സ്റ്റേഷനുകളില്‍ നിന്നോ നല്‍കിവരുന്ന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ ഇനിമുതല്‍ ബന്ധപ്പെട്ട പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ അപേക്ഷ നല്‍കിയാല്‍ ലഭ്യമാകും. പോലീസ് സ്റ്റേഷനുകളെയോ പോലീസ് ഓഫീസുകളെയോ ഇതിനായി ആരും സമീപിക്കേണ്ടതില്ലെന്നും എല്ലാ എസ്എച്ച്ഒ മാരെയും ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

error: Content is protected !!