Trending Now

ശബരിമല തീര്‍ഥാടനം;  പുരുഷ ജീവനക്കാരെ ആവശ്യമുണ്ട്

konni vartha .com : ശബരിമല തീര്‍ഥാടനത്തിന്റെ ഭാഗമായി ശബരിമലയുമായി അനുബന്ധപ്പെട്ട ആശുപത്രികളില്‍ നിയമിക്കുന്നതിനായി മെഡിക്കല്‍ ഓഫീസര്‍(9 എണ്ണം), സ്റ്റാഫ് നഴ്‌സ്(36 എണ്ണം), ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍(10 എണ്ണം), അറ്റന്‍ഡര്‍(20 എണ്ണം), ഫാര്‍മസിസ്റ്റ്(4 എണ്ണം) എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ 2021 ഡിസംബര്‍ 31 വരെ പുരുഷ ജീവനക്കാരെ ആവശ്യമുണ്ട്.
മെഡിക്കല്‍ ഓഫീസര്‍:-യോഗ്യത:എംബിബിഎസ് വിത്ത് ടിസിഎംസി രജിസ്‌ട്രേഷന്‍: ഇന്റര്‍വ്യു നവംബര്‍ 18ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ. സ്റ്റാഫ് നഴ്‌സ്:-യോഗ്യത:ജിഎന്‍എം/ബിഎസ്‌സി നഴ്‌സിങ് ആന്റ് കെഎന്‍സി രജിസ്‌ട്രേഷന്‍: ഇന്റര്‍വ്യു നവംബര്‍ 18ന് രാവിലെ 10 മുതല്‍ വൈകിട്ട് 5  വരെ. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍:-യോഗ്യത: രണ്ടു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ്.  ഇന്റര്‍വ്യു നവംബര്‍ 19ന് രാവിലെ 10 മുതല്‍ 1 വരെ. അറ്റന്‍ഡര്‍:-  യോഗ്യത: എഴാം ക്ലാസ് പാസ്. 40 വയസില്‍ താഴെ.  ഇന്റര്‍വ്യു നവംബര്‍ 19ന് രാവിലെ 10 മുതല്‍ 5 വരെ. ഫാര്‍മസിസ്റ്റ്: ഡിഎംഇ രണ്ടു വര്‍ഷത്തെ ഡിഫാം സര്‍ട്ടിഫിക്കറ്റ്/പാരാമെഡിക്കല്‍ കൗണ്‍സില്‍ ആന്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ അംഗീകാമുള്ള തുല്യത കോഴ്‌സ്. ഇന്റര്‍വ്യു നവംബര്‍ 20 ന് രാവിലെ 10 മുതല്‍ 1 വരെ.
താല്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിപ്പിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അതാത് ഇന്റര്‍വ്യൂ തീയതിയില്‍ കൃത്യസമയത്ത്  എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
കോവിഡ് ബ്രിഗേഡില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. കുടുതല്‍ വിവരങ്ങള്‍ക്ക്: 0468 2228220
error: Content is protected !!