തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റായി അഡ്വ.കെ.അനന്തഗോപനും ബോര്‍ഡ് അംഗമായി അഡ്വ. മനോജ് ചരളേലും ഇന്ന് (15.11.2021 തിങ്കള്‍) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
രാവിലെ 10.15ന് തിരുവനന്തപുരം നന്തന്‍കോട്ടെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ കോണ്‍ഫറന്‍സ് ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ്.ഗായത്രീ ദേവി ഇരുവര്‍ക്കും സത്യവാചകം ചൊല്ലി കൊടുക്കും. തുടര്‍ന്ന് ആദ്യ ബോര്‍ഡ് യോഗവും ചേരും