കോന്നി തൂക്കു പാലത്തിന് മുട്ടി വെള്ളം നിറഞ്ഞു
കോന്നി എലിയറക്കല്‍ മേഖലയിലും വെള്ളം കയറി : മങ്ങാരം മേഖലയില്‍ വീടുകളില്‍ വെള്ളം കയറി
കോന്നി വാര്‍ത്ത : അച്ചന് കോവില്‍ നദി നിറഞ്ഞു കവിഞ്ഞതിനാല്‍ കോന്നി എലിയറക്കല്‍ മേഖലയിലും വെള്ളം കയറി .മാരൂര്‍ പ്പാലം റോഡ് മുങ്ങി .കോന്നി ചന്തയ്ക്ക് താഴെ മങ്ങാരം ഇടയാടി ഭാഗം ,മണ്ണാറത്തറ ഭാഗം കൊടിഞ്ഞിമൂല ഭാഗത്തും വെള്ളം കയറി . നിരവധി വീടുകളില്‍ വെള്ളം കയറി
അച്ചന് കോവില്‍ നദിയില്‍ പല ഭാഗത്തും വലിയ ചുഴി രൂപപ്പെട്ടു . ആരും നദിയില്‍ ഇറങ്ങരുത് . വലിയ രീതിയില്‍ വെള്ളം ഒഴുകി വരുന്നുണ്ട് . 8 മണിക്കൂര്‍ നീണ്ട മഴയാണ് അച്ചന് കോവില്‍ വനത്തില്‍ പെയ്തത് . രണ്ടു മണിക്കൂര്‍ മഴ മാറി നിന്നു എങ്കിലും വീണ്ടും ആകാശം മൂടി കെട്ടി