കേപ്പിൽ അഡ്‌ഹോക്ക് അസിസ്റ്റന്റ് പ്രൊഫസർ
കേപ്പിനു കീഴിലുള്ള എൻജിനിയറിങ് കോളേജുകളിൽ 2021-22 അദ്ധ്യയന വർഷത്തേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
www.capekerala.org മുഖാന്തിരമോ അതത് കോളേജുകളുടെ വെബ്‌സൈറ്റ് മുഖാന്തിരമോ അപേക്ഷിക്കണം.
വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസറുടെ ഈഴവ വിഭാഗത്തിനുള്ള ഒരു താൽക്കാലിക ഒഴിവുണ്ട്. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത.
പോലീസ് വകുപ്പിൽ 20 വർഷം തൊഴിൽ പരിചയമുള്ള റിട്ടയേർഡ് ഡി.വൈ.എസ്.പി ആയിരിക്കണം. 01.01.2021ന് പ്രായം 65 വയസ്സ് വരെ. ശമ്പളം പ്രതിമാസം 35,000 രൂപ ലഭിക്കും.
നിശ്ചിത യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 17ന് മുൻപ് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.
ട്രേഡ്‌സ്മാൻ ഒഴിവ്
തിരുവനന്തപുരം ബാർട്ടൺഹില്ലിലുള്ള സർക്കാർ എൻജിനിയറിങ് കോളേജിൽ സിവിൽ എൻജിനിയറിങ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്‌സ്മാൻമാരുടെ ഏതാനും ഒഴിവുകളുണ്ട്.
ഐടിഐ/ഡിപ്ലോമ ഇൻ സിവിൽ എൻജിനിയറിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കോളേജിലെ ഡിപ്പാർമെന്റ് ഓഫ് സിവിൽ എൻജിനിയറിങിൽ നവംബർ 15 ന് രാവിലെ 10 നാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക്: 0471 2300484.
പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ 2022 മാർച്ച് 31 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ ”ഫോറസ്ട്രി എക്‌റ്റെൻഷൻ ആൻഡ് കൺസർവേഷൻ എജ്യൂക്കേഷൻ പ്രോഗ്രാംസ്” ൽ ഒരു പ്രൊജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് നിയമനത്തിനായി നവംബർ 19ന് രാവിലെ 10ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യു നടത്തും. വിശദവിവരങ്ങൾക്ക് www.kfri.res.in സന്ദർശിക്കുക.
ഗസ്റ്റ് ലക്ചറർ ഒഴിവ്
തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ പെർഫോമിംഗ് ആർട്‌സ് വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചറുടെ ഒഴിവുണ്ട്. മാസ്റ്റർ ഓഫ് തിയേറ്റർ ആർട്‌സ് (എം.ടി.എ) യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ രേഖകളുമായി നവംബർ 17ന് രാവിലെ 11ന് കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2323964, 9446497851, www.gctetvpm.ac.in.
ഗസ്റ്റ് ലക്ചറർ ഒഴിവ്
തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ പെർഫോമിംഗ് ആർട്‌സ് വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചറുടെ ഒഴിവുണ്ട്. മാസ്റ്റർ ഓഫ് തിയേറ്റർ ആർട്‌സ് (എം.ടി.എ) യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ രേഖകളുമായി നവംബർ 17ന് രാവിലെ 11ന് കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2323964, 9446497851, www.gctetvpm.ac.in.
പബ്ലിക് പ്രോസിക്യൂട്ടർ കരാർ നിയമനം
വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ മാതൃകയും വിശദാംശങ്ങളും https://www.vigilance.kerala.gov.in ൽ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബർ 30.
