Trending Now

ശബരിമല വിശേഷങ്ങള്‍

സന്നിധാനത്തെ നാലു കെട്ടിടങ്ങളുടെ  അറ്റകുറ്റപണികള്‍ 
13നകം പൂര്‍ത്തീകരിക്കും
 
കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് യാര്‍ഡില്‍ 
പൂട്ട്കട്ട് പാകുന്ന ജോലി അവസാനഘട്ടത്തില്‍ 
പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന് കീഴില്‍ സന്നിധാനത്ത് നിലവിലുള്ള ആയൂര്‍വേദ/ഹോമിയോ ഡിസ്പന്‍സറി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫീസ്, പോലീസ് കണ്‍ട്രോള്‍ റൂം, ശബരിമല സത്രം എന്നീ കെട്ടിടങ്ങളുടെ  അറ്റകുറ്റപണികള്‍ ഈ മാസം 13നകം പൂര്‍ത്തീകരിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പത്തനംതിട്ട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് യാര്‍ഡില്‍ പൂട്ട്കട്ട് പാകുന്ന ജോലിക്കായി ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ആസ്തിവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ചതനുസരിച്ചുള്ള പ്രവൃത്തിയും 13ന്  തന്നെ പൂര്‍ത്തിയാക്കും. കനത്ത മഴയാണ് ഇടയ്ക്ക് തടസമാകുന്നത്.  ജില്ലയിലുള്ള ഒന്‍പത് പൊതുമരാമത്ത് റസ്റ്റ്ഹൗസുകള്‍ പീപ്പിള്‍സ് റസ്റ്റ് ഹൗസാക്കി പൊതുജനങ്ങള്‍ക്കുകൂടി ഉപയോഗപ്രദമാകുന്ന രീതിയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യത്തോടുകൂടി സജ്ജമാക്കിയിട്ടുണ്ട്. ഈ റസ്റ്റ്ഹൗസുകള്‍ കൂടുതല്‍ വൃത്തിയാക്കുന്ന തിനുള്ള അത്യാവശ്യ അറ്റകുറ്റപണികള്‍ നടന്നുവരികയാണെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  സന്നിധാനത്തുള്ള ക്യാമ്പ് ഷെഡ് ഉള്‍പ്പെടെ പത്തനംതിട്ട, ആറന്‍മുള, കോഴഞ്ചേരി, റാന്നി, കുളനട, അടൂര്‍, തിരുവല്ല, മല്ലപ്പള്ളി എന്നിവിടങ്ങളിലാണ് റസ്റ്റ് ഹൗസുകള്‍ ഉള്ളത്.

ശബരിമല തീര്‍ഥാടനം:
വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ
വിലനിലവാരം നിശ്ചയിച്ചു

2021-22 ലെ ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍ കൂടാതെ പത്തനംതിട്ട ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിലെ വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ വിലനിലവാരം പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പുറപ്പെടുവിച്ച് ഉത്തരവായി. ഈ സ്ഥലങ്ങളിലേയും തീര്‍ഥാടന പാതകളിലേയും ഹോട്ടലുകളില്‍ ഉപഭോക്താക്കള്‍ക്ക് കാണത്തക്കവിധം വിലവിവര പട്ടിക അഞ്ച് ഭാഷകളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ അമിത വില, തൂക്കക്കുറവ് തുടങ്ങിയ ചൂഷണത്തിന് ഇരയാകാതിരിക്കുന്നതിനാണ് ഇങ്ങനെ നിഷ്‌കര്‍ഷിച്ചിട്ടുളളത്. ഇപ്രകാരം വിലനിലവാരം പ്രദര്‍ശിപ്പിക്കാത്തവര്‍ക്കെതിരെയും നിശ്ചയിച്ചിട്ടുളള വിലയില്‍ കൂടുതല്‍ ഈടാക്കുന്നവര്‍ക്കെതിരെയും ക്രിമിനല്‍ നടപടി ഉള്‍പ്പെടെയുള്ള കര്‍ശന സ്വീകരിക്കും. സാധനത്തിന് നിശ്ചയിച്ച് പ്രസിദ്ധീകരിക്കുന്ന വിലയേക്കാള്‍ കൂടുതല്‍ ഈടാക്കുകയോ നിശ്ചയിക്കപ്പെട്ട അളവില്‍ കുറവ് വരുത്തുകയോ ചെയ്യുന്ന പക്ഷം ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

വെജിറ്റേറിയന്‍ ഭക്ഷണ സാധനങ്ങളുടെ ഇനവിവരം, അളവ്, സ്ഥലം ബ്രായ്ക്കറ്റില്‍ വില എന്ന ക്രമത്തില്‍ ചുവടെ:

ചായ 150 മില്ലി: സന്നിധാനം (12 രൂപ), പമ്പ,നിലയ്ക്കല്‍ (11 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). കാപ്പി 150 മില്ലി:സന്നിധാനം (12 രൂപ), പമ്പ,നിലയ്ക്കല്‍ (11 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). കടുംകാപ്പി / കടുംചായ 150 മില്ലി: സന്നിധാനം (10 രൂപ), പമ്പ,നിലയ്ക്കല്‍ (9 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (9 രൂപ). ചായ/കാപ്പി(മധുരം ഇല്ലാത്തത്) 150 മില്ലി: സന്നിധാനം (11 രൂപ), പമ്പ, നിലയ്ക്കല്‍ (10 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). ഇന്‍സ്റ്റന്റ് കാപ്പി (മെഷീന്‍ കോഫി) ബ്രൂ/നെസ്‌കഫെ /ബ്രാന്‍ഡഡ്) 150 മില്ലി: സന്നിധാനം (18 രൂപ), പമ്പ,നിലയ്ക്കല്‍ (16 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (16 രൂപ). ഇന്‍സ്റ്റന്റ് കാപ്പി (മെഷീന്‍ കോഫി) ബ്രൂ/നെസ്‌കഫെ/കാഫിഡെ /ബ്രാന്‍ഡഡ്) 200 മില്ലി: സന്നിധാനം (22 രൂപ), പമ്പ,നിലയ്ക്കല്‍ (20 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (20 രൂപ). ബോണ്‍വിറ്റ / ഹോര്‍ലിക്‌സ്: 150 മില്ലി സന്നിധാനം (25 രൂപ), പമ്പ,നിലയ്ക്കല്‍ (24 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (24 രൂപ).
പരിപ്പുവട: 40 ഗ്രാം സന്നിധാനം (14 രൂപ), പമ്പ,നിലയ്ക്കല്‍ (12 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). ഉഴുന്നുവട: 40 ഗ്രാം സന്നിധാനം (14 രൂപ), പമ്പ,നിലയ്ക്കല്‍ (12 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). ബോണ്ട: 75 ഗ്രാം സന്നിധാനം (14 രൂപ), പമ്പ,നിലയ്ക്കല്‍ (12 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). ഏത്തക്കാ അപ്പം (പകുതി ഏത്തക്ക): 50 ഗ്രാം സന്നിധാനം (14 രൂപ), പമ്പ,നിലയ്ക്കല്‍ (12 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). ബജി: 30 ഗ്രാം സന്നിധാനം (12 രൂപ), പമ്പ,നിലയ്ക്കല്‍ (11 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). ദോശ (ഒരെണ്ണം) ചട്‌നി, സാമ്പാര്‍ ഉള്‍പ്പെടെ 50 ഗ്രാം സന്നിധാനം (12 രൂപ), പമ്പ,നിലയ്ക്കല്‍ (11 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). ഇഡ്ഢലി (ഒരെണ്ണം) ചട്്‌നി, സാമ്പാര്‍ ഉള്‍പ്പെടെ 50 ഗ്രാം: സന്നിധാനം (12 രൂപ), പമ്പ,നിലയ്ക്കല്‍ (11 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). ചപ്പാത്തി(ഒരെണ്ണം) 40 ഗ്രാം: സന്നിധാനം (13 രൂപ), പമ്പ,നിലയ്ക്കല്‍ (12 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). പൂരി(ഒരെണ്ണം, മസാല ഉള്‍പ്പെടെ): 40 ഗ്രാം: സന്നിധാനം (14 രൂപ), പമ്പ,നിലയ്ക്കല്‍ (12 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (11 രൂപ). പൊറോട്ട(ഒരെണ്ണം) 50 ഗ്രാം: സന്നിധാനം (14 രൂപ), പമ്പ,നിലയ്ക്കല്‍ (12 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). പാലപ്പം 50 ഗ്രാം: സന്നിധാനം (13 രൂപ), പമ്പ,നിലയ്ക്കല്‍ (12 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). ഇടിയപ്പം 50 ഗ്രാം: സന്നിധാനം (13 രൂപ), പമ്പ,നിലയ്ക്കല്‍ (12 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ). നെയ്‌റോസ്റ്റ് 150 ഗ്രാം: സന്നിധാനം (45 രൂപ), പമ്പ,നിലയ്ക്കല്‍ (43 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (40 രൂപ). മസാലദോശ 200 ഗ്രാം: സന്നിധാനം (52 രൂപ), പമ്പ,നിലയ്ക്കല്‍ (46 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (45 രൂപ). പീസ് കറി 100 ഗ്രാം: സന്നിധാനം (30 രൂപ), പമ്പ,നിലയ്ക്കല്‍ (29 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (28 രൂപ). കടലകറി 100 ഗ്രാം: സന്നിധാനം (30 രൂപ), പമ്പ,നിലയ്ക്കല്‍ (28 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (26 രൂപ). കിഴങ്ങ് കറി 100 ഗ്രാം: സന്നിധാനം (29 രൂപ), പമ്പ,നിലയ്ക്കല്‍ (27 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (26 രൂപ). ഉപ്പുമാവ് 200 ഗ്രാം: സന്നിധാനം (27 രൂപ), പമ്പ,നിലയ്ക്കല്‍ (24 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (22 രൂപ)
ഊണ് പച്ചരി (സാമ്പാര്‍, മോര്, രസം, പുളിശ്ശേരി, തോരന്‍, അവിയല്‍, അച്ചാര്‍): സന്നിധാനം (70 രൂപ), പമ്പ,നിലയ്ക്കല്‍ (68 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (65 രൂപ). ഊണ് പുഴുക്കലരി (സാമ്പാര്‍, മോര്, രസം, പുളിശ്ശേരി, തോരന്‍, അവിയല്‍, അച്ചാര്‍): സന്നിധാനം (70 രൂപ), പമ്പ,നിലയ്ക്കല്‍ (68 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (65 രൂപ). ആന്ധ്രാ ഊണ്: സന്നിധാനം (72 രൂപ), പമ്പ,നിലയ്ക്കല്‍ (69 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (66 രൂപ). വെജിറ്റബിള്‍ ബിരിയാണി 350 ഗ്രാം: സന്നിധാനം (70 രൂപ), പമ്പ,നിലയ്ക്കല്‍ (68 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (65 രൂപ). കഞ്ഞി(പയര്‍, അച്ചാര്‍ ഉള്‍പ്പെടെ) 750 മില്ലി: സന്നിധാനം (38 രൂപ), പമ്പ,നിലയ്ക്കല്‍ (34 രൂപ),ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (32 രൂപ). കപ്പ 250 ഗ്രാം: സന്നിധാനം (35 രൂപ), പമ്പ,നിലയ്ക്കല്‍ (32 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (30 രൂപ).
തൈര് സാദം: സന്നിധാനം (50 രൂപ), പമ്പ,നിലയ്ക്കല്‍ (47 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (45 രൂപ). നാരങ്ങാ സാദം: സന്നിധാനം (48 രൂപ), പമ്പ,നിലയ്ക്കല്‍ (45 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (44 രൂപ). തൈര് (ഒരു കപ്പ്):സന്നിധാനം (14 രൂപ), പമ്പ,നിലയ്ക്കല്‍ ( 12 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (10 രൂപ).
വെജിറ്റബിള്‍ കറി 100 ഗ്രാം: സന്നിധാനം (25 രൂപ), പമ്പ,നിലയ്ക്കല്‍ (23 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (22 രൂപ). ദാല്‍ കറി 100 ഗ്രാം: സന്നിധാനം (25 രൂപ), പമ്പ,നിലയ്ക്കല്‍ (23 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (22 രൂപ). റ്റൊമാറ്റോ ഫ്രൈ 125 ഗ്രാം: സന്നിധാനം (35 രൂപ), പമ്പ,നിലയ്ക്കല്‍ (34 രൂപ),ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (30 രൂപ). പായസം 75 മില്ലി:സന്നിധാനം (16 രൂപ), പമ്പ,നിലയ്ക്കല്‍ (14 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (13 രൂപ). ഒനിയന്‍ ഊത്തപ്പം 125 ഗ്രാം: സന്നിധാനം (60 രൂപ), പമ്പ,നിലയ്ക്കല്‍ (54 രൂപ) ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (50 രൂപ). റ്റൊമാറ്റോ ഊത്തപ്പം 125 ഗ്രാം: സന്നിധാനം (58 രൂപ), പമ്പ,നിലയ്ക്കല്‍ (53 രൂപ), ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളില്‍ (50 രൂപ).

ശബരിമല തീര്‍ഥാടനം:
ബേക്കറി സാധനങ്ങളുടെ
വില നിലവാരം നിശ്ചയിച്ചു

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ബേക്കറി സാധനങ്ങളുലെ വില നിലവാരം നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി. ഈ സ്ഥലങ്ങളിലേയും തീര്‍ഥാടന പാതകളിലേയും ബേക്കറികളില്‍ ഉപഭോക്താക്കള്‍ക്ക് കാണത്തക്കവിധം വിലവിവര പട്ടിക അഞ്ച് ഭാഷകളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ അമിത വില, തൂക്കക്കുറവ് തുടങ്ങിയ ചൂഷണത്തിന് ഇരയാകാതിരിക്കുന്നതിനാണ് ഇങ്ങനെ നിഷ്‌കര്‍ഷിച്ചിട്ടുളളത്. ഇപ്രകാരം വിലനിലവാരം പ്രദര്‍ശിപ്പിക്കാത്തവര്‍ക്കെതിരെയും നിശ്ചയിച്ചിട്ടുളള വിലയില്‍ കൂടുതല്‍ ഈടാക്കുന്നവര്‍ക്കെതിരെയും ക്രിമിനല്‍ നടപടി ഉള്‍പ്പെടെയുള്ള കര്‍ശന സ്വീകരിക്കും. സാധനത്തിന് നിശ്ചയിച്ച് പ്രസിദ്ധീകരിക്കുന്ന വിലയേക്കാള്‍ കൂടുതല്‍ ഈടാക്കുകയോ നിശ്ചയിക്കപ്പെട്ട അളവില്‍ കുറവ് വരുത്തുകയോ ചെയ്യുന്ന പക്ഷം ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

ഇനം, അളവ്, സ്ഥലം (വില )എന്ന ക്രമത്തില്‍ ചുവടെ:

വെജിറ്റബിള്‍ പഫ്സ് – 80 ഗ്രാം – സന്നിധാനം (18 രൂപ), പമ്പ, നിലയ്ക്കല്‍ (17 രൂപ). വെജിറ്റബിള്‍ സാന്‍വിച്ച് – 100 ഗ്രാം – സന്നിധാനം (25), പമ്പ, നിലയ്ക്കല്‍ (23). വെജിറ്റബിള്‍ ബര്‍ഗര്‍- 125 ഗ്രാം – സന്നിധാനം (32),പമ്പ, നിലയ്ക്കല്‍ (30). പനീര്‍ റോള്‍ – 125 ഗ്രാം – സന്നിധാനം (34),പമ്പ, നിലയ്ക്കല്‍ (33). മഷ്റൂം റോള്‍ -125 ഗ്രാം – സന്നിധാനം (36), പമ്പ, നിലയ്ക്കല്‍ (35). വെജിറ്റബിള്‍ മസാല റോസ്റ്റ് വിത്ത് കുബ്ബൂസ്/ചപ്പാത്തി (1 എണ്ണം) -150 ഗ്രാം – സന്നിധാനം (34), പമ്പ, നിലയ്ക്കല്‍ (32). വെജിറ്റബിള്‍ ഡാനിഷ് – 75 ഗ്രാം – സന്നിധാനം (21), പമ്പ, നിലയ്ക്കല്‍ – (20). ദിള്‍ക്കുഷ് – 60 ഗ്രാം – സന്നിധാനം (18), പമ്പ, നിലയ്ക്കല്‍ (16). സോയാബീന്‍ പിസ – 150 ഗ്രാം – സന്നിധാനം (52), പമ്പ, നിലയ്ക്കല്‍ (50). ബ്രഡ് മസാല- 180 ഗ്രാം – സന്നിധാനം (52), പമ്പ, നിലയ്ക്കല്‍ (50). സ്വീറ്റ്ന-80 ഗ്രാം – സന്നിധാനം (18),പമ്പ, നിലയ്ക്കല്‍ (15). ജാം ബണ്‍ (1 പീസ്) – 60 ഗ്രാം – സന്നിധാനം (22),പമ്പ, നിലയ്ക്കല്‍ (20). മസാല റോള്‍ ( ചപ്പാത്തി / കുബ്ബൂസ് 1 എണ്ണം) – 150 ഗ്രാം – സന്നിധാനം (48),പമ്പ, നിലയ്ക്കല്‍ (46). ചോക്കലേറ്റ് കേക്ക് പീസ്-50 ഗ്രാം – സന്നിധാനം (22),പമ്പ, നിലയ്ക്കല്‍ (20). സ്വീറ്റ് പഫ്സ് – 60 ഗ്രാം – സന്നിധാനം (22), പമ്പ, നിലയ്ക്കല്‍ (20). വാനില കേക്ക് പീസ്-50 ഗ്രാം – സന്നിധാനം (18),പമ്പ, നിലയ്ക്കല്‍ (16). ജാം ബ്രെഡ്- 50 ഗ്രാം – സന്നിധാനം (22),പമ്പ, നിലയ്ക്കല്‍ (20). ദില്‍പസന്ത് പീസ്- 40 ഗ്രാം – സന്നിധാനം (18),പമ്പ, നിലയ്ക്കല്‍ (16). ബനാനാ പഫ്സ് – 90 ഗ്രാം – സന്നിധാനം (20),പമ്പ, നിലയ്ക്കല്‍ (19). വെജിറ്റബിള്‍ കട്‌ലറ്റ് – 50 ഗ്രാം – സന്നിധാനം (17), പമ്പ, നിലയ്ക്കല്‍ (15). ബ്രെഡ് – 350 ഗ്രാം – സന്നിധാനം (33), പമ്പ, നിലയ്ക്കല്‍ (30). ബണ്‍ – 50 ഗ്രാം – സന്നിധാനം (9)പമ്പ, നിലയ്ക്കല്‍ (8). ക്രീം ബണ്‍ – 80 ഗ്രാം – സന്നിധാനം (21), പമ്പ, നിലയ്ക്കല്‍ (20). വെജിറ്റബിള്‍ കുബ്ബൂസ് റോള്‍ – 150 ഗ്രാം – സന്നിധാനം (47), പമ്പ, നിലയ്ക്കല്‍ (45). ബനാന റോസ്റ്റ് ( ഹാഫ് ബനാനാ) – 50 ഗ്രാം – സന്നിധാനം (14), പമ്പ, നിലയ്ക്കല്‍ (12). വെജിറ്റബിള്‍ ഷവര്‍മ (കുബ്ബൂസ്, ചപ്പാത്തി 1 എണ്ണം) – 150 ഗ്രാം – സന്നിധാനം (62), പമ്പ, നിലയ്ക്കല്‍ (60). വെജിറ്റബിള്‍ സമോസ-60 ഗ്രാം – സന്നിധാനം (14),പമ്പ, നിലയ്ക്കല്‍ (12). ബ്രെഡ് സാന്‍വിച്ച് (2 പീസ്) – 60 ഗ്രാം – സന്നിധാനം (23),പമ്പ, നിലയ്ക്കല്‍ (21).

ശബരിമല തീര്‍ഥാടനം: ഗതാഗത സൗകര്യം വിലയിരുത്താന്‍
മന്ത്രി ആന്റണി രാജുവിന്റെ യോഗം 12ന് പമ്പയില്‍

ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്നോടിയായി ഗതാഗതസൗകര്യം വിലയിരുത്തുന്നതിനായി 12 ന് രാവിലെ 11.30-ന് പമ്പയില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും. കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ശബരിമല സന്ദര്‍ശിക്കാന്‍ കഴിയാത്തതിനാല്‍ ഈ വര്‍ഷം കൂടുതല്‍ തീര്‍ഥാടകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഗതാഗതവും പാര്‍ക്കിംഗ് സംവിധാനവും തയാറാക്കാനുള്ള നടപടികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ശബരിമലയിലേക്കുള്ള ഗതാഗത സൗകര്യങ്ങളും പാര്‍ക്കിംഗ് ക്രമീകരണങ്ങളും വിലയിരുത്താനാണ് യോഗം ചേരുന്നത്.
പമ്പ ദേവസ്വം ബോര്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി. തോമസ്, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, കെ.യു. ജെനീഷ് കുമാര്‍, ജനപ്രതിനിധികള്‍,
ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എം. ആര്‍. അജിത് കുമാര്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, മോട്ടോര്‍ വാഹന വകുപ്പ്, കെഎസ്ആര്‍ടിസി, റോഡ് സേഫ്റ്റി അതോറിറ്റി എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ശബരിമല സേഫ് സോണ്‍ പദ്ധതി
ഉദ്ഘാടനം വെള്ളിയാഴ്ച

ശബരിമല തീര്‍ഥാടകരുടെ യാത്ര സുരക്ഷിതവും സുഗമവുമാക്കുന്നതിനായി കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ സഹകരണത്തോടെ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ആവിഷ്‌കരിച്ച ശബരിമല സേഫ് സോണ്‍ പദ്ധതി വെള്ളിയാഴ്ച രാവിലെ 10.30-ന് ഗതാഗതമന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.
കോവിഡ് സാഹചര്യത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ശബരിമല തീര്‍ഥാടകരുടെ യാത്ര അപകട രഹിതവും സുരക്ഷിതവുമാക്കാനുള്ള വിപുലമായ പരിപാടിയാണ് ശബരിമല സേഫ് സോണ്‍ പദ്ധതി.
ഇലവുങ്കലില്‍ നടക്കുന്ന യോഗത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എം. ആര്‍. അജിത് കുമാര്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി, ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും

error: Content is protected !!