ഗവണ്‍മെന്റ് പോളിടെക്നിക് കോളജില്‍ ഗസ്റ്റ് അധ്യാപക നിയമനം
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ നിലവില്‍ ഒഴിവുളള ട്രേഡ്സ്മാന്‍ (ഇലക്ട്രോണിക്സ്) എന്ന തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കും. ബന്ധപ്പെട്ട വിഷയത്തിലുളള ഐടിഐ/ഡിപ്ലോമയാണ് യോഗ്യത.
താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റാ, മാര്‍ക്ക്ലിസ്റ്റ്, പത്താംതരം/ തത്തുല്യം, ഐടിഐ/ഡിപ്ലോമ എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഈ മാസം എട്ടിന് രാവിലെ 10.30ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജ് ഓഫീസില്‍ നടത്തുന്ന ടെസ്റ്റ്/ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04735 266671.
ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ഗവ. ഐടിഐ റാന്നിയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ഈ മാസം ഒന്‍പതിന് രാവിലെ 11 ന് ഇന്റര്‍വ്യൂ നടക്കും. യോഗ്യത – ബന്ധപ്പെട്ട ട്രേഡില്‍ എഞ്ചിനീയറിംഗ് ഡിഗ്രി /ഡിപ്ലോമ/എന്‍ടിസി അല്ലെങ്കില്‍ എന്‍എസി യും പ്രവൃത്തി പരിചയവും. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അന്നേ ദിവസം റാന്നി ഐടിഐ യില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 04735 296090.