Trending Now

കല്ലേലി -കുളത്തുമണ്ണ് റോഡില്‍ വ്യാപക മണ്ണിടിച്ചില്‍ : പരിസ്ഥിതി ലോലം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : അധികാരികള്‍ ആരാണ് . അരുവാപ്പുലം വില്ലേജ് ഓഫീസ് ശ്രദ്ധിയ്ക്കുക . അവര്‍ക്ക് വേണ്ടി ആണ് ഈ വാര്‍ത്ത . അരുവാപ്പുലം പഞ്ചായത്തില്‍ അരുവാപ്പുലം വില്ലേജില്‍ ഉള്ള സ്ഥലം ആണ് കല്ലേലി കുളത്തുമണ്ണ് റോഡ് സംശയം ഉണ്ടോ . ചെളിക്കുഴി എന്ന സ്ഥലം വില്ലേജ് രേഖയില്‍ ഉള്ളത് ആണോ .അതേ എന്നു വില്ലേജ് അധികാരികള്‍ .അവിടെ മലയിടിച്ചില്‍ ഉണ്ടോ .അന്വേഷിക്കാം എന്നു റവന്യൂ കഴിഞ്ഞ വര്‍ഷം പറഞ്ഞു .ഇതുവരെ അന്വേഷിച്ചില്ല . അതിനാല്‍ മല ഇടിച്ചില്‍ നിന്നില്ല . അധികാരികളെ നിങ്ങള്‍ ആരുടെ പക്ഷം .ജനത്തിന്‍റെ ഭാഗം ചേരുന്നില്ല . ഇല്ലെങ്കില്‍ ഇങ്ങനെ സംഭവിക്കില്ല . നിങ്ങളുടെ അഴിമതി ഉടന്‍ അവസാനിപ്പിക്കുക്ക . ഇല്ലെങ്കില്‍ ജനം ഇടപെടും .അതിനെ വിപ്ലവം എന്നു പറഞ്ഞു തഴഞ്ഞു കളയരുത് . ഈ മല അടരുന്നു .

ചെളിക്കുഴിയില്‍ ഉള്ള ഈ ഭൂമി പിളരുന്നു അടരുന്നു .അത് റോഡില്‍ പതിച്ചു . പല സ്ഥലത്തും ഇനിയും അടരുവാന്‍ ഉള്ള ഇടം ഉണ്ട് ,ചിലത് വിള്ളല്‍ വീണ് വീണ്ടു കീറി . ഈ ഭൂ ഉടമയുടെ വസ്തുവിന് മുകളില്‍ ഒരു വലിയ പാറമട ഉണ്ട് . അതില്‍ ഉള്ള നീറ്റ് ഉറവ ആണ് വില്ലന്‍ .അതില്‍ നിന്നുള്ള വെള്ളം അടിയിലൂടെ ഒഴുകി എത്തി . ഈ ഭൂമി ദുര്‍ബലം ആയി .വലിയ മഴ ഉള്ളപ്പോള്‍ ഏത് സമ യത്തും പൊട്ടും .താഴെ ഉള്ള ജീവനുകള്‍ വീട് വളര്‍ത്ത് മൃഗം എല്ലാം കാലന്‍ കൊണ്ട് പോകും . അതിനു മുന്നേ ദയവായി അരുവാപ്പുലം വില്ലേജ് ഓഫീസര്‍ നടപടി സ്വീകരിക്കുക . ഇനിയും നിങ്ങള്‍ ആരുടെ പക്ഷം