പുലി കെണിയില്‍ വീണു
കോന്നി വാര്‍ത്ത ഡോട്ട് കോം : ആങ്ങമൂഴി വിളക്ക് പാറയ്ക്ക് സമീപം അളിയൻ മുക്കില്‍ വനം വകുപ്പ് വെച്ച കെണിയിൽ പുലി അകപ്പെട്ടു. പുലി കൂട്ടിൽ കിടക്കുന്നു.കഴിഞ്ഞ ദിവസം ആണ് വനം വകുപ്പ് കൂട് വെച്ചത് . പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞാണ് കൂട് വെച്ചത് എന്നു വനപാലകര്‍ കോന്നി വാര്‍ത്തയോട് പറഞ്ഞു . ഈ പ്രദേശത്ത് ഏറെ നാളായി പുലിയുടെ സാന്നിധ്യം ഉണ്ട് .കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ പൂവേലിക്കുന്ന് പാറയ്ക്കലേത്ത് സരസമ്മയുടെ വീട്ടിലെ വളർത്തുനായയെ ആണ് പുലി ആദ്യം കൊന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പൂവേലിക്കുന്നിലെ ജനങ്ങളെ ഭയപ്പാടിലാക്കിയിരുന്നു ഈ പുലിയിറക്കം.ഗ്രൂഡ്രിക്കൽ റേഞ്ചിൽ കൊച്ചു കോയിക്കൽ സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. വനപാലകരും നാട്ടുകാരും സ്ഥലത്ത് എത്തിയിട്ടുണ്ട്.
വനം വകുപ്പ് വെറ്റിനെറി ഡോക്ടർ എത്തിയ ശേഷം തുടർ നടപടി സ്വീകരിക്കും കോന്നി പാടത്തും ,കല്ലേലി കുളത്ത് മണ്ണിലും കഴിഞ്ഞ ദിവസം പുലിയുടെ കാല്‍ പാടുകള്‍ തിരിച്ചറിഞ്ഞിരുന്നു . പാടത്ത് പുലി ആടിനെ പിടിച്ചിരുന്നു .
കോന്നി റാന്നി വനം ഡിവിഷനുകളില്‍ പുലി ,കടുവ എന്നിവയുടെ എണ്ണം പെരുകി എന്നാണ് ടൈഗര്‍ റിസര്‍വ് ഫോറസ്റ്റ് കണക്ക് . കൊക്കാത്തോട്ടില്‍ കടുവ ഒരാളെ നേരത്തെ കൊന്നു തിന്നിരുന്നു . ടാപ്പിങ് തൊഴിലാളിയെ പുലി കൊന്നിരുന്നു . ഏതാനും വര്‍ഷം മുന്നേ കോന്നി ഐരവണ്‍ ഭാഗത്ത് പുലി ഇറങ്ങി ഏതാനും ആളുകളെ ആക്രമിച്ചിരുന്നു . പുലിയെ നാട്ടുകാര്‍ പിടികൂടി വനം വകുപ്പിന് കൈമാറി എങ്കിലും അന്ന് അത് ചത്തു പോയി .
കോന്നി റാന്നി വന മേഖലയുമായി ബന്ധപ്പെട്ടു നിരവധി വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിച്ചിട്ടുണ്ട്. പുലി ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് വേഗത്തില്‍ സഞ്ചരിക്കുന്ന വന്യ ജീവിയാണ് . പാടത്തും കല്ലേലി കുളത്ത് മണ്ണിലും കണ്ട കാല്‍പ്പാടുകള്‍ ഈ പുലിയുടേത് തന്നെ എന്നു സംശയിക്കുന്നു .രാത്രി കാലങ്ങളില്‍ ആണ് പുലി കൂടുതല്‍ ദൂരം സഞ്ചരിക്കുന്നത് .എതിരെ വരുന്ന ഏത് ജീവിയെയും പുലി ആക്രമിക്കും
https://www.youtube.com/shorts/L7ZT8HFtXrI