കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പയ്യനാമൺ സെന്റർയുവജന സഖ്യത്തിന്‍റെ ആഭിമുഖ്യത്തിൽ സെന്ററിലെ യുവാക്കൾക്കായി ക്രിക്കറ്റ് ടൂർണമെന്റ് കളിത്തട്ട് 2021 പ്രമാടം രാജീവ്ഗാന്ധി സ്റ്റേഡിയത്തിൽ വെച്ചു നടന്നു .പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് നവനീത് എൻ ഉത്ഘാടനം ചെയ്തു.
യുവജന സഖ്യം പ്രസിഡന്റ് റവ. ഡെയിൻസ് പി സാമൂവൽ, റവ. നോബിൻ തണ്ണിത്തോട്, റവ. അനു തോമസ്, അജു സാം ഫിലിപ്പ്, പഞ്ചായത്ത് മെമ്പർ അച്യുതൻ നായർ, ബിബിൻ തണ്ണിത്തോട്, ബിജോ ഞള്ളൂർ എന്നിവർ സംസാരിച്ചു.