Trending Now

IMPACT …പത്തനംതിട്ട ജില്ലാ നോർക്ക റൂട്ട്സ് സെൽ അടച്ചു പൂട്ടിയത് പ്രതിഷേധാർഹം പരാതി മുഖ്യമന്ത്രിക്ക് കൈമാറി

IMPACT

KONNIVARTHA.COM 

പത്തനംതിട്ട: ജില്ലയിലെ പ്രവാസികളെ വെല്ലുവിളിച്ചു കൊണ്ട് നോർക്ക റൂട്ട്സ് സെൽ യാതൊരു മുന്നറിയിപ്പും കുടാതെ അടച്ച് പൂട്ടിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണ് എന്ന് എം .പി ആന്റോ ആന്റണി പ്രതികരിച്ചു .”കോന്നി വാര്‍ത്ത .കോം” ആണ് വിഷയം പ്രവാസികളുടെയും ജന പ്രതിനിധികളുടെയും മുന്നില്‍ കൊണ്ട് വന്നത് . പത്തനംതിട്ട ഫേസ്ബുക്ക്‌ ഗ്രൂപ്പ്‌ കൂടി വിഷയം ഏറ്റ് എടുത്തതോടെ നോര്‍ക്ക റൂട്സ് ഓഫീസ് വിഷയത്തില്‍ പ്രവാസി കാര്യ വകുപ്പ് വേഗത്തില്‍ ഇടപെടുന്നു .
നീണ്ട നാളത്തെ കാത്തിരിപ്പിന് ഓടിവിലാണ് നോര്‍ക്ക സെൽ കളക്ട്രേറ്റിൽ പ്രവർത്തനം ആരംഭിച്ചത്. പ്രവാസികൾ തങ്ങളുടെ നിരവധി ആവശ്യങ്ങൾക്കായി സമീപിക്കുന്ന പത്തനംതിട്ടയിലെ നോർക്ക റൂട്ട്സ് സെൽ നിർത്തലാക്കിയത് പ്രവാസികളോടുള്ള വഞ്ചനയാണ് എന്ന് പത്തനംതിട്ട എം .പി പ്രതികരിച്ചു . കേരളത്തിൽ എറ്റവും കുടുൽ പ്രവാസികളുള്ള പത്തനംതിട്ടയിലെ നോർക്ക റൂട്ട്സ് സെൽ യാതൊരു മുന്നറിയിപ്പും കുടാതെ അടച്ച് പൂട്ടിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്, മുഖ്യ മന്ത്രിയും വകുപ്പ് മന്ത്രിയും അടിയന്തരമായി ഈ പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കണ്ടെത്തണം, ഇത് സംബന്ധിച്ചുള്ള പരാതി മുഖ്യ മന്ത്രിക്ക് കൈമാറിയിട്ടുണ്ട് എന്ന് ആന്റോ ആന്റണി പ്രതികരിച്ചു .

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉള്ളത് പത്തനംതിട്ട ജില്ലയിലാണ് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു .ജില്ലയോടുള്ള അവഗണന തുടരുമ്പോള്‍ മറ്റു ജനപ്രതിനിധികള്‍ നയം വ്യക്തമാക്കണം .പ്രവാസി ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന് അവകാശ പെടുന്ന അസോസിയേഷനുകള്‍ ഇക്കാര്യത്തില്‍ സജീവമായി ഇടപെടും എന്ന് പ്രതീക്ഷിക്കുന്നു .നോര്‍ക്ക റൂട്സ് ഓഫീസ്സ് വീണ്ടും തുറന്നു പ്രവര്‍ത്തിക്കണം ഇത് ജില്ലയുടെ ആവശ്യമാണ്

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു