കോന്നി കേന്ദ്രമാക്കി റവന്യൂ ഡിവിഷൻ ഓഫീസ് ആരംഭിക്കണം

 

konnivartha.com : കോന്നി കേന്ദ്രമാക്കി റവന്യൂ ഡിവിഷൻ ഓഫീസ് ആരംഭിക്കണമെന്ന് റവന്യൂ ഡിപ്പാർട്ടുമെൻ്റ് സ്റ്റാഫ് അസോസിയേഷൻ താലൂക്ക് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.

സർക്കാർ ജീവനക്കാർക്ക് മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക,
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം പാസാക്കി.
ജോയിൻ്റ് കൗൺസിൽ ജില്ലാ പ്രസിഡൻ്റ് മാത്യു വർഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.സി.കെ.സജീവ് കുമാർ അധ്യക്ഷത വഹിച്ചു.പി.എസ്.മനോജ് കുമാർ, സജീന്ദ്രൻ നായർ, സന്തോഷ് ജി.നാഥ്, എസ്.ഗിരീഷ് കുമാർ, കെ.ശ്രീരേഖ എന്നിവർ പ്രസംഗിച്ചു.

 

താലൂക്ക് ഭാരവാഹികളായി അലക്സ് സി ജോർജ് (പ്രസിഡൻ്റ്), ബി.ആർ മനു (സെക്രട്ടറി), എസ്.കവിത (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.