ശബരിമല തീര്‍ഥാടനം: തിരക്കേറിയ സമയങ്ങളില്‍ ട്രാക്ടര്‍ സര്‍വീസ് നിരോധിച്ച് ഉത്തരവായി
2021-22 കാലയളവിലെ ശബരിമല തീര്‍ഥാടന കാലയളവില്‍ പമ്പയില്‍ നിന്നും സന്നിധാനത്തേക്കും തിരിച്ചും ട്രാക്ടറിലുള്ള ചരക്കുനീക്കം തീര്‍ഥാടകരുടെ ജീവന് ഭീഷണിയുള്ളതിനാല്‍ തിരക്കേറിയ സമയങ്ങളില്‍ പ്രത്യേകിച്ച് പുലര്‍ച്ചെ മൂന്നു മുതല്‍ ഏഴുവരെയും വൈകിട്ട് അഞ്ചു മുതല്‍ ഒന്‍പത് വരെയും ട്രാക്ടര്‍ സര്‍വീസ് നിരോധിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ഉത്തരവായി.
ശബരിമല തീര്‍ഥാടനം: നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ
മാംസാഹാരം നിരോധിച്ചു
2021-22 കാലയളവിലെ ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള കടകളില്‍ മാംസാഹാരം പാകം ചെയ്യുന്നതും, കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ഉത്തരവായി.
ശബരിമല തീര്‍ഥാടനം: ജോലിക്ക് എത്തുന്നവര്‍ക്ക്
വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
2021-22 കാലയളവിലെ ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വടശേരിക്കര മുതല്‍ സന്നിധാനം വരെയുള്ള കടകളില്‍ ജോലിക്കായി എത്തുന്നവര്‍, മറ്റ് കരാര്‍ തൊഴിലാളികള്‍ എന്നിവര്‍ തിരിച്ചറിയര്‍ കാര്‍ഡ്, ഹെല്‍ത്ത് കാര്‍ഡ്, വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്/ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവയില്ലാതെ ജോലി ചെയ്യുന്നത് നിരോധിച്ച് ഉത്തരവായി.
ശബരിമല തീര്‍ഥാടനം: ളാഹ മുതല്‍ സന്നിധാനം വരെ
പ്ലാസ്റ്റിക് നിരോധനം
2021-22 കാലയളവിലെ ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ളാഹ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളില്‍ പ്ലാസ്റ്റിക്ക് കുപ്പികളും പ്ലാസ്റ്റിക്ക് സഞ്ചികളും ഉപയോഗിക്കുന്നതും നിക്ഷേപിക്കുന്നതും നിരോധിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ഉത്തരവായി.
ശബരിമല തീര്‍ഥാടനം: ഗ്യാസ് സിലിണ്ടര്‍
ഉപയോഗം നിയന്ത്രിച്ച് ഉത്തരവായി
2021-22 കാലയളവിലെ ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വടശ്ശേരിക്കര മുതല്‍ സന്നിധാനം വരെയുള്ള കടകളില്‍ ഒരേസമയം സൂക്ഷിക്കാവുന്ന പരമാവധി ഗ്യാസ് സിലിണ്ടറുകളുടെ അഞ്ചായി നിജപ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ഉത്തരവായി.
ശബരിമല തീര്‍ഥാടനം: റോഡുകളുടെ വശങ്ങളിലും
പാര്‍ക്കിംഗ് സ്ഥലങ്ങളിലും പാചകം ചെയ്യുന്നത് നിരോധിച്ചു
2021-22 കാലയളവിലെ ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ശബരിമലയിലേക്കുള്ള റോഡുകളു ടെ വശങ്ങളിലും നിലയ്ക്കലിലും മറ്റ് പാര്‍ക്കിംഗ് സ്ഥലങ്ങളിലും വാഹനങ്ങളുടെ സമീപം ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നത് നിരോധിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ഉത്തരവായി.
ശബരിമല തീര്‍ഥാടനം: ഹോട്ടലുകളില്‍ വിലവിവര പട്ടിക
വിവിധ ഭാഷകളില്‍ പ്രദര്‍ശിപ്പിക്കണം
2021-22 കാലയളവിലെ ശബരിമല തീര്‍ത്ഥാടന കാലത്ത് പത്തനംതിട്ട ജില്ലയിലെ എല്ലാ ഭക്ഷണശാലകളിലും ജില്ലാ കളക്ടര്‍ പ്രസിദ്ധപ്പെടുത്തുന്ന വിലവിവരപട്ടിക(വിവിധ ഭാഷകളിലുള്ളത്) തീര്‍ഥാടകര്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കുന്നത് കര്‍ശനമാക്കി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി.
ഇടത്താവളത്തിൽ ഒരുക്കേണ്ട സൗകര്യങ്ങൾ പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ. ടി.സക്കീർ ഹുസൈൻ വിലയിരുത്തി
ശബരിമല തീർഥാടനം ആരംഭിക്കുന്നതിന് മുന്നോടിയായി ഇടത്താവളത്തിൽ ഒരുക്കേണ്ട സൗകര്യങ്ങൾ പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ. ടി.സക്കീർ ഹുസൈൻ വിലയിരുത്തി. അയ്യപ്പഭക്തർക്ക് താമസിക്കുന്നതിനും, പ്രാഥമിക ആവശ്യങ്ങൾക്കായും വേണ്ട സൗകര്യങ്ങൾ ക്രമീകരിക്കും. അന്നദാനത്തിനുള്ള ക്രമീകരണവും ഉണ്ടാകും. മണ്ഡല മകരവിളക്ക് കാലയളവിൽ വൈദ്യുതി, ജല വിതരണത്തിന് ഇടത്താവളത്തിൽ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കേരള വാട്ടർ അതോറിറ്റിക്കും, ഇലക്ട്രിസിറ്റി ബോർഡിനും നഗരസഭാ ചെയർമാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ്, റവന്യൂ ഓഫീസർ, ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയവരും ചെയർമാന് ഒപ്പമുണ്ടായിരുന്നു.