കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ഇന്നും കോന്നിയിൽ രേഖപ്പെടുത്തി
കോന്നി വാർത്ത ഡോട്ട് കോം :കേരളത്തിൽ ഇന്ന് പെയ്ത മഴയുടെ കണക്കിൽ കോന്നി മുന്നിൽ എത്തി. രാവിലേ 8 മണി വരെ 97 എംഎം മഴ പെയ്തു. കോന്നി മഴമാപിനിയിലെ കണക്ക് ആണ്. കഴിഞ്ഞിടെ 104 എംഎം മഴ കോന്നിയിൽ പെയ്തു. അടുത്ത കാലത്തായി ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലമായി കോന്നി മാറി.
കാലാവസ്ഥയിൽ ഉണ്ടായ മാറ്റമാണ് അമിത മഴയ്ക്ക് കാരണം. നാളെ തുലാം മാസം തുടങ്ങുന്നു. തുലാം മഴ കൂടി ലഭിക്കുന്നത്തോടെ മഴയുടെ തോത് കോന്നിയിൽ കൂടും.
മനോജ് പുളിവേലിൽ @കോന്നി വാർത്ത