Trending Now

കോന്നി -അരുവാപ്പുലം റോഡില്‍ മാലിന്യം : മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് എതിരെ നടപടി വേണം

കോന്നി -അരുവാപ്പുലം റോഡില്‍ മാലിന്യം : മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് എതിരെ നടപടി വേണം

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി കല്ലേലി റോഡില്‍ അരുവാപ്പുലം പഞ്ചായത്ത് ഓഫീസിന് സമീപം മാലിന്യം വലിച്ചെറിയുന്നു . വീട്ടാവശ്യം കഴിഞ്ഞുള്ള ഭക്ഷണ അവശിഷ്ടമാണ് ദിനവും കവറില്‍ കെട്ടി റോഡില്‍ ഇടുന്നത് .

രാവിലെ കാക്കയും മറ്റും കൊത്തി വലിക്കുന്നു . സമീപ പ്രദേശത്തുള്ള ആരോ ആണ് ദിനവും ഭക്ഷണ അവശിഷ്ടം റോഡില്‍ കളയുന്നത് എന്നാണ് ആരോപണം . നൂറുകണക്കിനു ജനം സഞ്ചരിക്കുന്ന റോഡില്‍ നിറയെ മാലിന്യമാണ് .

അരുവാപ്പുലം റബര്‍ ഫാക്ടറിയ്ക്കും പഞ്ചായത്ത് ഓഫീസിനും ഇടയില്‍ ഉള്ള പൊതു വഴിയിലാണ് മാലിന്യം നിക്ഷേപിക്കുന്നത് . മീന്‍ ഇറച്ചി അവശിഷ്ടം പഴകിയ ചോറ് പച്ചക്കറി മാലിന്യം എന്നിവയെല്ലാം ഈ പ്രധാന റോഡില്‍ ആണ് തള്ളുന്നത് . വെളിപ്പിനെയോ മറ്റോ ആണ് മാലിന്യം തള്ളുന്നത് എന്നാണ് സമീപവാസികള്‍ പറയുന്നത് .
അധികാരികളുടെ ശ്രദ്ധ ഉണ്ടാകണം എന്നു നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു .

error: Content is protected !!