konnivartha.com ആലപ്പുഴ ജില്ലയിലെ ഒരു കേന്ദ്ര അർദ്ധസർക്കാർ സ്ഥാപനത്തിൽ വിമുക്തഭടൻമാരായ പട്ടികവർഗക്കാർക്കായി സംവരണം ചെയ്ത ഹിന്ദി ടൈപ്പിസ്റ്റിന്റെ ഒരു സ്ഥിരം ഒഴിവുണ്ട്. എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം ആണ് യോഗ്യത. ഹിന്ദി ടൈപ്പ്‌റൈറ്റിംഗ് അറിയണം.
ഹിന്ദി സ്റ്റെനോഗ്രഫി അറിവ് അഭിലഷണീയം. 15/08/2021 അനുസരിച്ച് 18-30 ഇടയിലായിരിക്കണം പ്രായം. നിയമാനുസൃത വയസ്സിളവ് ബാധകം. 19900-63200 രൂപയാണ് പ്രതിഫലം. അസൽ സർട്ടിഫിക്കറ്റുകളുമായി 23 നകം അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യണം.