Trending Now

വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറുത്തു കൊലപ്പെടുത്തി

പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തി. വൈക്കം, തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കല്‍ വീട്ടില്‍ നിഥിന മോളാണ് (22) കൊല്ലപ്പെട്ടത്.കൂത്താട്ടുകുളം ഉപ്പാനിയില്‍ പുത്തന്‍പുരയില്‍ അഭിഷേക് ബൈജു ആണ് കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഫുഡ് ടെക്നോളജി വിഭാഗത്തില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ നിഥിന പരീക്ഷയ്ക്ക് എത്തിയപ്പോഴായിരുന്നു കൊലപാതകം.പാലാ സെന്റ് തോമസ് കോളജില്‍ സഹപാഠിയായ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രണയ നൈരാശ്യമെന്ന് പ്രതിയുടെ മൊഴി. സ്വയം കൈഞരമ്പ് മുറിച്ച് പെണ്‍കുട്ടിയെ ഭയപ്പെടുത്താനാണ് ആയുധം കൊണ്ടുവന്നത്. പെണ്‍കുട്ടിയുമായി രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു.

അടുത്തിടെ കാണിച്ച അകല്‍ച്ചയാണ് വൈരാഗ്യത്തിന് കാരണമെന്നും പ്രതി അഭിഷേക് പൊലീസിന് മൊഴി നല്‍കി. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.പരീക്ഷ കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ സഹപാഠി കഴുത്തില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു.വിദ്യാര്‍ത്ഥികള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നതായി അറിയില്ലെന്നും പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.

error: Content is protected !!