Trending Now

100 സ്റ്റാഫ് നേഴ്‌സ് ഒഴിവുകളിലേക്ക് അഭിമുഖം 24ന്

100 സ്റ്റാഫ് നേഴ്‌സ് ഒഴിവുകളിലേക്ക് അഭിമുഖം 24ന്

കോന്നി വാര്‍ത്ത ഡോട്ട് കോം : കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്തെ അമൃത ഹോസ്പിറ്റലിലേക്കുള്ള 100 സ്റ്റാഫ് നേഴ്‌സ് ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 24 വെള്ളിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ കോട്ടയം എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം നടത്തും.

ബി.എസ്.സി /ജനറല്‍ നഴ്‌സിംഗ് യോഗ്യതയും കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ഏതു ജില്ലയില്‍ നിന്നുമുള്ള സ്ത്രീകള്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 40 വയസുവരെ.

താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ 9074715973 എന്ന നമ്പറിലേക്ക് പേര്, സ്ഥലം, വയസ്, വാട്ട്‌സ്ആപ്പ് അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് എംപ്ലോയബിലിറ്റി സെന്റര്‍ കോട്ടയം എന്ന ഫെയ്‌സ്ബുക്ക് പേജ് സന്ദര്‍ശിക്കുക.(konnivartha.com )

error: Content is protected !!