Trending Now

കോന്നി നിയോജക മണ്ഡലത്തിൽ 81 പൊക്ക വിളക്കുകൾ ഒരു ദിവസം ഉദ്ഘാടനം ചെയ്തു

 

46 പൊക്ക വിളക്കൾ നിരയായി പ്രകാശിച്ച് മെഡിക്കൽ കോളേജ് റോഡ് പ്രകാശപൂരിതമായി.

അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഇതിനായി ചെലവഴിച്ചത് 1.49 കോടി രൂപ.

 

കോന്നിവാര്‍ത്ത ഡോട്ട് കോം :ഗവ.മെഡിക്കൽ കോളേജ് റോഡും ,നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളും പ്രകാശപൂരിതമാക്കി 81 പൊക്ക വിളക്കുകൾ ഉദ്ഘാടനം ചെയ്ത് നാടിനു സമർപ്പിച്ചു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് പൊക്ക വിളക്കുകൾ സ്ഥാപിച്ചത്.

എം.എൽ.എ ഫണ്ടിൽ നിന്നും 1.49 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.മെഡിക്കൽ കോളേജ് റോഡിൽ നിരയായി സ്ഥാപിച്ച പൊക്ക വിളക്കുകളും ഉദ്ഘാടനം ചെയ്തവയിൽ പെടും.മെഡിക്കൽ കോളേജിന് നാലുവരിപാതയാണ് നിർമ്മിച്ചിരിക്കുന്നത്.
റോഡിൽ മതിയായ വെളിച്ചം ലഭ്യമാക്കുന്നതിനായി മധ്യഭാഗത്തു നിന്നും ഇരുവശത്തേക്കുമായാണ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.ഇതിനു മാത്രമായി 38 ലക്ഷം രൂപയാണ് ചെലവഴിച്ചത്.

ചിത്രം : സജി നെടുംബാറ

എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കേരളാ ഇലക്ട്രിക്കൽസ് ആൻ്റ് അലൈഡ് എഞ്ചിനീയറിംഗ് കോർപ്പറേഷൻ ലിമിറ്റഡാണ് (KEL)പദ്ധതി ഏറ്റെടുത്തു നടപ്പിലാക്കിയത്.
മെഡിക്കൽ കോളേജ് റോഡിൽ സ്ഥാപിച്ചതു കൂടാതെ 35 പൊക്ക വിളക്കുകൾ കൂടി മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. ഇതിന് എം.എൽ.എ ഫണ്ടിൽ നിന്നും 1.11 കോടിയാണ് ചെലവഴിച്ചത് .
മെഡിക്കൽ കോളേജിലേതുൾപ്പടെ 81 പൊക്ക വിളക്കുകളാണ് മണ്ഡലത്തിൽ ഒറ്റ ദിവസം കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചതെന്ന് എം.എൽ.എ പറഞ്ഞു.

12 മീറ്റർ ഉയരമുള്ള ഹൈമാസ്റ്റ് ലൈറ്റുകളും, 8 മീറ്റർ ഉയരമുള്ള മിനി മാസ്റ്റ് ലൈറ്റുകളും ഇവയിലുണ്ട്. മെയിൻ്റൻസ് നടത്തി പൊക്ക വിളക്കുകൾ സംരക്ഷിച്ച് നിലനിർത്താൻ നടപടി സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു.

error: Content is protected !!