Trending Now

നഴ്സ് താത്കാലിക ഒഴിവ്

നഴ്സ് താത്കാലിക ഒഴിവ്

ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസന്റെ (ഹോമിയോ) അധികാര പരിധിയിലുള്ള സ്ഥാപനങ്ങളില്‍ നഴ്സ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയോഗിക്കുന്നതിന് കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു.

കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകാന്‍ താല്‍പര്യമുള്ള ജി.എന്‍.എം. കോഴ്സ് പാസായവര്‍ കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് യോഗ്യതയും അര്‍ഹതയും സംബന്ധിച്ച അസല്‍ രേഖകളും തിരിച്ചറിയല്‍/ആധാര്‍ കാര്‍ഡും ഇവയുടെ പകര്‍പ്പും സഹിതം ആലപ്പുഴ ഇരുമ്പു പാലത്തിനു കിഴക്കുവശത്തെ കോഴിക്കൂട്ടുങ്കല്‍ ബില്‍ഡിംഗിലെ ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ സെപ്റ്റംബര്‍ 10ന് രാവിലെ 11.00ന് നേരിട്ടെത്തണം.

ഓണ്‍ലൈനായി പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഇ-മെയില്‍ ഐഡി, വാട്ട്സ് ആപ്പ് നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി വെളള പേപ്പറില്‍ തയാറാക്കിയ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സെപ്റ്റംബര്‍ ഒന്‍പതിന് വൈകിട്ട് അഞ്ചിനകം dmohom…@kerala.gov.in  എന്ന ഇ-മെയില്‍ വിലസത്തിലേയ്ക്ക് അയച്ചുനല്‍കണം. പ്രായപരിധി 45 വയസ്. വിശദവിവരത്തിന് ഫോണ്‍: 0477 2262609.

error: Content is protected !!