കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ധന വിലവർദ്ധനവിലും , തൊഴിലില്ലായ്മയിലും,
കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തിലും പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കൊടുമൺ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടൽ പോസ്റ്റ് ഓഫീസിന് മുമ്പിൽ നടന്ന റിലേ സത്യാഗ്രഹം ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം അഡ്വ.കെയുജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു.
ബി.ബിനു അധ്യക്ഷനായി. വിഷ്ണു മോഹൻ സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി ആർ രാജ്കുമാർ, ഷാൻ , ശ്രീഹരി, അനന്ദു, വിഷ്ണു തമ്പി , സി പി ഐ എം ഏരിയ കമ്മിറ്റിയംഗങ്ങളായ എസ് രാജേഷ്, കെ ചന്ദ്രബോസ്.കൂടൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി ഉന്മേഷ് എന്നിവർ സംസാരിച്ചു.