പ്രസിദ്ധമായ കൊട്ടാരക്കര മണികണ്ഠേശ്വരം മഹാഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പ വഴിപാടിന് ദേവസ്വം ബോര്‍ഡ് കുത്തനെ വില കൂട്ടി . ഇരുപതിൽ നിന്ന് 35 രൂപയായിട്ടാണ് വർധനവ്. ഇന്ന് മുതൽ വില വര്‍ദ്ധന പ്രാബല്യത്തില്‍ വന്നു.ഇതില്‍ പ്രതിഷേധിച്ച് കേരളാ ക്ഷേത്ര സംരക്ഷണ സമിതി പ്രവര്‍ത്തകർ കൗണ്ടർ ഉപരോധിച്ചു.
അപ്രതീക്ഷിതമായി വില വര്‍ദ്ധനവ്നിലവില്‍ വന്നപ്പോള്‍ ഭക്തജനങ്ങൾ പ്രതിഷേധിച്ചു എങ്കിലും വില കുറക്കാന്‍ ദേവസ്വം തയ്യാറായില്ല.
യഥാർഥത്തിൽ ഇത് മണികണ്ഠേശ്വരം (കിഴക്കേക്കര) ശിവക്ഷേത്ര ആണ്. ശിവൻ ആണ് പ്രധാന പ്രതിഷ്ഠ. കിഴക്കോട്ട് ദർശനമായ മുഖ്യവിഗ്രഹം ശിവന്റേതാണ്. എന്നിരുന്നാലും ഉപദേവനും വിഘ്നേശ്വരനുമായ ഗണപതിയുടെ പേരിൽ ആണു ദേവാലയത്തിന്റെ പ്രശസ്തി. ബാലനായ ഗണപതിയെന്നാണ് സങ്കൽപ്പം. ഉണ്ണിയപ്പമാണ് പ്രധാന പ്രസാദം. മേടമാസത്തിലെ തിരുവാതിര ദിവസമാണ് ഉത്സവം. “ഗണേശ ചതുർത്ഥിയും” പ്രധാനമാണ്. പാർവതി, മുരുകൻ, ധർമശാസ്താവ്, നാഗരാജാവ് എന്നിവരാണ് ഉപദേവതകൾ.അരിപ്പൊടിയും കദളിയും ശർക്കരയും ചേർത്ത് ചെറിയ കൂട്ടപ്പങ്ങൾ (ഉണ്ണിയപ്പങ്ങൾ) ഉണ്ടാക്കി നിവേദിക്കുന്ന പ്രധാന ചടങ്ങ് നടക്കുന്നു .ഈ നിവേദ്യമാണ് കൊട്ടാരക്കര ഉണ്ണിയപ്പം എന്ന പേരില്‍ പ്രസിദ്ധി നേടിയത്.
പ്രത്യേകരുചിക്കൂട്ടില്‍ തയ്യാറാക്കി പഞ്ചസാര മേമ്പൊടി തൂവിയെത്തുന്ന ഉണ്ണിയപ്പത്തിലെ ഗണപതികടാക്ഷവും വിശ്വാസികള്‍ക്ക് ഇരട്ടിരുചിയേകുന്നു.ഈ വിശ്വാസമാണ് ഉണ്ണിയപ്പത്തിനു ഇത്രമേല്‍ മേല്‍മ നേടി കൊടുത്തത് .ഭക്തരുടെ വിശ്വാസം ചൂഷണം ചെയ്തു കൊണ്ട് വില വര്‍ധിപ്പിച്ചു.സാധനങ്ങള്‍ക്ക് വില വര്‍ധിച്ചത് മൂലമാണ് ഉണ്ണിയപ്പ വിലകൂടാന്‍ കാരണമായി പറയുന്നത് .
അരിപ്പൊടി, ശര്‍ക്കരപാനി, ചുക്ക്‌പൊടി, ഏലക്കാപൊടി, പാളയന്‍തോടന്‍ പഴം, നാളീകേരം, നെയ്യ് എന്നിവയാണ് ചേരുവകള്‍. വെളിച്ചെണ്ണയില്‍ പാചകം ചെയ്യുന്നു. മേമ്പൊടിയായി പഞ്ചസാര തൂവും. 36 കുഴിയുള്ള എട്ട് കാരയിലായി ഒരു സമയം 288 ഉണ്ണിയപ്പം ചുട്ടെടുക്കാം. ഒരു പാക്കറ്റ്- 10 എണ്ണം-20 രൂപ നിരക്കിലാണ് വില്‍പ്പന. നേരത്തെ 15 രൂപയായിരുന്നു വില.രാവിലെ 6.30 മുതല്‍ 11.15 വരെയും വൈകീട്ട്-5.05 മുതല്‍ 7.45 വരെയും ഉണ്ണിയപ്പം ലഭിക്കും.