കോന്നി വാര്‍ത്ത ഡോട്ട് കോം : മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് 03 (പൊതുവം മഠം കോളനി പ്രദേശം), പുറമറ്റം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 04 (വാലാങ്കര, പടുതോട്, തീയറ്റര്‍ പടി, കച്ചേരിപ്പടി എന്നീ ഭാഗങ്ങള്‍) ദീര്‍ഘിപ്പിക്കുന്നു
കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (മൂന്നാം കുരിശ്ശിനടുത്ത് മില്ലിപ്പടി പ്രദേശവും, രണ്ടാം കുരിശ്ശ് പ്രദേശവും), വാര്‍ഡ് 07 (ദേവസ്വം ബോര്‍ഡ് സ്കൂളിന്റെ വടക്കേ ഭാഗം), കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02 പൂര്‍ണ്ണമായും, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (പൂര്‍ണ്ണമായും)
കടമ്പനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08, 12 പൂര്‍ണ്ണമായും, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01, 02, 10 പൂര്‍ണ്ണമായും, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03 പൂര്‍ണ്ണമായും , പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08, 09, 10, 16, 17, 22 പൂര്‍ണ്ണമായും, പത്തനംതിട്ട മുനിസിപ്പാലിറ്റി വാര്‍ഡ് 30 പൂര്‍ണ്ണമായും എന്നീ പ്രദേശങ്ങളില്‍ സെപ്റ്റംബർ രണ്ടു മുതല്‍ എട്ടു വരെ വരെ മൈക്രോ കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ മൈക്രോ കണ്ടെയ്ന്മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ .എസ് .അയ്യർ പ്രഖ്യാപിച്ചത്.
പ്രഖ്യാപിച്ചിട്ടുള്ള മൈക്രോ കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ സെപ്റ്റംബർ എട്ടിന് അവസാനിക്കും.