Trending Now

ജൂനിയർ ലാബ് അസിസ്റ്റന്റ് നിയമനം

ജൂനിയർ ലാബ് അസിസ്റ്റന്റ് നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 36 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. സയൻസ് വിഷയത്തിൽ പ്ലസ് ടു പാസായിരിക്കണം. ക്ലിനിക്കൽ ലബോറട്ടറിയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മുൻഗണന.

ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ (മൊബൈൽ നമ്പർ) സഹിതം അപേക്ഷകൾ സെപ്റ്റംബർ 8ന് വൈകുന്നേരം മൂന്ന് മണിക്ക് മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ നേരിട്ടോ നൽകണം.

അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്റർവ്യൂ നടത്തും. ഇന്റർവ്യൂവിന് യോഗ്യരായവർക്ക് മെമ്മോ അയയ്ക്കും.

© 2025 Konni Vartha - Theme by
error: Content is protected !!