Trending Now

പത്തനംതിട്ട ജില്ലയില്‍ ഡബ്ല്യൂ.ഐ.പി.ആര്‍ ഏഴ് ശതമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം

പത്തനംതിട്ട ജില്ലയില്‍ ഡബ്ല്യൂ.ഐ.പി.ആര്‍ ഏഴ് ശതമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം

konnivartha.com : പത്തനംതിട്ട ജില്ലയിലെ 17 ഗ്രാമപഞ്ചായത്തുകളിലും 20 നഗരസഭാ വാര്‍ഡുകളിലും കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി (തണ്ണിത്തോട്, മെഴുവേലി, ആറന്മുള, കോന്നി, ചെന്നീര്‍ക്കര, വള്ളിക്കോട്, പ്രമാടം, കൊറ്റനാട്, വടശേരിക്കര, നാരങ്ങാനം, ഓമല്ലൂര്‍, ഏറത്ത്, കൊടുമണ്‍, ഇലന്തൂര്‍, അയിരൂര്‍, കോയിപ്രം, കുളനട എന്നീ ഗ്രാമപഞ്ചായത്തുകളിലും )

konni vartha.com : പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതത്തിന്റെ (ഡബ്ല്യൂ.ഐ.പി.ആര്‍-വീക്കിലി ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ) അടിസ്ഥാനത്തില്‍ പത്തനംതിട്ട ജില്ലയിലെ 17
ഗ്രാമപഞ്ചായത്തുകളിലും 20 നഗരസഭാ വാര്‍ഡുകളിലും
കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി.

തണ്ണിത്തോട്, മെഴുവേലി, ആറന്മുള, കോന്നി, ചെന്നീര്‍ക്കര, വള്ളിക്കോട്, പ്രമാടം, കൊറ്റനാട്, വടശേരിക്കര, നാരങ്ങാനം, ഓമല്ലൂര്‍, ഏറത്ത്, കൊടുമണ്‍, ഇലന്തൂര്‍, അയിരൂര്‍, കോയിപ്രം, കുളനട എന്നീ ഗ്രാമപഞ്ചായത്തുകളിലും പന്തളം നഗരസഭയിലെ വാര്‍ഡ് 12, 32, പത്തനംതിട്ട നഗരസഭയിലെ വാര്‍ഡ് 2, 4, 8, 11, 15, 16, 20, 26, 27, അടൂര്‍ നഗരസഭയിലെ വാര്‍ഡ് 4, 5, 21, 23, 25, തിരുവല്ല നഗരസഭയിലെ വാര്‍ഡ് 2, 11, 23, 27 എന്നിവിടങ്ങളിലുമാണ് പ്രത്യേക കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഈ പ്രദേശങ്ങളില്‍ പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം (ഡബ്ല്യൂ.ഐ.പി.ആര്‍) ഏഴ് ശതമാനത്തിന് മുകളിലാണ്. ഈ വാര്‍ഡുകളില്‍ അവശ്യ സേവനങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തിക്കും. അഖിലേന്ത്യാ ട്രേഡ് പരീക്ഷയ്ക്ക് പങ്കെടുക്കേണ്ട വിദ്യാര്‍ഥികള്‍ക്കായി പ്രാക്ടിക്കല്‍ ക്ലാസ് നടത്തുന്നതിനായി ഐടിഐകള്‍ തുറന്നു പ്രവര്‍ത്തിക്കാം.

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
പെരിങ്ങര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01 (പലംപള്ളംപടി മുതല്‍ കൊല്ലംകണ്ടത്തില്‍ പടി വരെ) പ്രദേശങ്ങളില്‍ ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ അഞ്ചു വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ സെപ്റ്റംബര്‍ അഞ്ചിന് അവസാനിക്കും.