കല്ലേലി -അച്ചന്‍ കോവില്‍ കാനന പാത : തകര്‍ന്ന് തരിപ്പണമായി
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി കല്ലേലി -അച്ചന്‍ കോവില്‍ കാനന പാതയിലൂടെ പോകുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നു . കല്ലേലി കടിയാര്‍ മുതല്‍ കച്ചിറ തുടക്കം വരെ പല ഭാഗത്തെയും റോഡ് തകര്‍ന്ന് തരിപ്പണമായി . ഈ റോഡ് ടാര്‍ ചെയ്തിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു . ചില ഭാഗത്ത് ഉണ്ടായിരുന്ന ശേഷിക്കുന്ന മെറ്റലും പോയി മണ്ണ് റോഡായി . കോന്നി മണ്ഡലത്തില്‍ ഉള്ള ആവണിപ്പാറ ഗിരി വര്‍ഗ്ഗ കോളനിക്കാരുടെ കോന്നിയിലേക്ക് ഉള്ള പ്രധാന റോഡ് സഞ്ചാര യോഗ്യമാക്കാന്‍ നടപടി ഇല്ല . റോഡ് തകര്‍ന്ന് കിടക്കുന്നു എന്നു മാത്രം അല്ല ഇരു ഭാഗത്തും കാട് വളര്‍ന്ന് വാഹനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ കഴിയുന്നില്ല .
കാടുകളില്‍ ഉരഞ്ഞ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നു . മിക്ക സ്ഥലത്തും വലിയ കുഴികള്‍ ആണ് . ചെറിയ വാഹനവുമായി ഈ റോഡില്‍ പോകുന്നവര്‍ക്ക് ദുരിതമാണ് ഫലം.
കാട് തെളിക്കാനോ റോഡ് നന്നാക്കുവാനോ അധികാരികള്‍ ശ്രമം തുടങ്ങിയില്ല .
കാട് വളര്‍ന്ന് റോഡിലേക്ക് ചാഞ്ഞു . ഇതിനാല്‍ എതിര്‍ ഭാഗത്ത് നിന്നും വരുന്ന വാഹനം കാണുന്നില്ല . കഴിഞ്ഞ ദിവസം രണ്ടു ജീപ്പുകള്‍ കൂട്ടിയിടിച്ചു . ഒരു വാഹനം കുഴിയില്‍ ചാടി മുന്‍ ഭാഗത്ത് കേടുപാട് വന്നു .
എത്രയും വേഗം കാടുകള്‍ തെളിയിക്കുവാന്‍ വന പാലകര്‍ നടപടി സ്വീകരിക്കണം . റോഡ് നന്നാക്കി ടാര്‍ ചെയ്യുവാന്‍ ഉള്ള നടപടി കോന്നി എം എല്‍ എയുടെ ഭാഗത്ത് നിന്നും ഉണ്ടാകണം .