Trending Now

നഴ്‌സിംഗ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍ തസ്തികയിലേക്ക് അഭിമുഖം

Spread the love

 

അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നഴ്‌സിംഗ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍ തസ്തികയിലേക്ക് 90 ദിവസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഈ തസ്തികയില്‍ നിയമനം ആഗ്രഹിക്കുന്നവര്‍ ഏഴാം ക്ലാസ് പാസായവരും, 50 വയസില്‍ താഴെ പ്രായം ഉള്ളവരും, പൂര്‍ണ ആരോഗ്യമുള്ളവരും പത്തനംതിട്ട ജില്ലക്കാരും ആയിരിക്കണം.

രേഖകള്‍ സഹിതം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സെപ്റ്റംബര്‍ ഒന്നിന് രാവിലെ 11 ന് നടത്തുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണമെന്ന് പത്തനംതിട്ട ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍:04735 231900.

error: Content is protected !!