Trending Now

ഈ സി” മണി “കോന്നിയില്‍ അറിയപ്പെടുന്ന ആളുകളുടെ പേരില്‍ തട്ടിപ്പ്

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയില്‍ ഇപ്പോള്‍ നടക്കുന്ന ഒരു “ക്രൈം “കോന്നി വാര്‍ത്ത ഡോട്ട് കോം ആധികാരികമായി പുറത്തുവിടുന്നു . സമൂഹത്തില്‍ അറിയപ്പെടുന്ന രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കളുടെ പേരില്‍ 15 ദിവസമായി പ്രചരിക്കുന്ന ഒരു സോഷ്യല്‍ മെസ്സേജ് ആണ് പണം ആവശ്യപ്പെട്ട് കൊണ്ടുള്ള അറിയിപ്പുകള്‍ . ഇത്തരം മെസ്സേജുകളേ സംബന്ധിച്ചു കോന്നി വാര്‍ത്ത അടിക്കടി വാര്‍ത്തകള്‍ നല്‍കിയിട്ടും മുന്‍ കരുതല്‍ സ്വീകരിക്കാതെ ഇരുന്ന പലരും തന്‍റെ പേരില്‍ പണം ആവശ്യപ്പെട്ടുള്ള മെസ്സേജുകള്‍ കണ്ടു ഇപ്പോള്‍ അന്തം വിടുന്നു . കോന്നിയിലെ അറിയപ്പെടുന്ന രാഷ്ട്രീയ രംഗത്തെ എല്ലാ ആളുകളുടെയും പേരില്‍ ഇത്തരം മെസ്സേജുകള്‍ കിട്ടുന്നു .

വ്യാജ ഫേസ് ബുക്ക് ഐഡികള്‍ ഉപയോഗപ്പെടുത്തി ആണ് തട്ടിപ്പ് . ഈ വ്യാജ സന്ദേശം കണ്ടു പലരും പണം നെറ്റിലൂടെ അയച്ചു . കോന്നി പോലീസില്‍ ഇതുവരെ ഒരു പരാതിയും ആരും നല്‍കിയില്ല . കോന്നിയില്‍ അറിയപ്പെടുന്ന രാഷ്ട്രീയ നേതാക്കളുടെപേരില്‍ വ്യാജ ഫേസ് ബുക്ക് ഐഡികള്‍ പ്രചരിക്കുന്നു എങ്കിലും അവരും എന്തു കൊണ്ട് കോന്നി പോലീസില്‍ പരാതി നല്‍കിയില്ല . വ്യാജ ഐഡി ആണെങ്കില്‍ ഉടന്‍ പോലീസ് സൈബര്‍ സെല്ലില്‍ പരാതി കൊടുക്കുക .
ആയിരങ്ങള്‍ ചിലര്‍ കൈമാറി . അവരും ഇപ്പോള്‍ വിഷമത്തില്‍ ആണ് . കോന്നി പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കുക . അത്യാവശ്യ കാര്യങ്ങള്‍ക്ക് പണം വേണം എന്നാണ് മെസ്സേജ് . രാഷ്ട്രീയക്കാരെ കൊണ്ട്” മെച്ചം ” ഉണ്ടായ ചിലര്‍ വീണ്ടും അവരുടെ സഹായം ഉണ്ടാകും എന്നു കരുതി പണം അയച്ചു . ഡെല്‍ഹി നോയിഡ കേന്ദ്രമാക്കി ആണ് തട്ടിപ്പ് ഈ സി മണി പ്രവര്‍ത്തിക്കുന്നത് എന്നു “കോന്നി വാര്‍ത്ത ആധികാരികമായി പറയുന്നു .

സോഷ്യല്‍ മീഡിയയായ ഫേസ് ബുക്കില്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്ന ആളുകള്‍ ആണ് ഈ സി മണിയുടെ ബ്ലാക് ലിസ്റ്റില്‍ ഉള്ളത് . ഇവരുടെ പ്രൊഫൈല്‍ ഉള്ള സുഹൃത്തുക്കളേ പ്രത്യേക സോഫ്ട് വെയര്‍ ഉപയോഗിച്ച് ഒരു പ്രത്യേക ലിസ്റ്റില്‍ കൊണ്ട് വരുകയും പണം ആവശ്യപ്പെട്ടു ഒരേ സമയം എല്ലാ സുഹൃത്തുക്കള്‍ക്കും മെസ്സേജ് പോവുകയും ചെയ്യും . ആയിരം മുതല്‍അയ്യായിരം സുഹൃത്തുക്കള്‍ വരെ എത്തി നില്‍ക്കുന്ന അറിയപ്പെടുന്ന എല്ലാവര്‍ക്കും മെസ്സേജ് ചെല്ലും . ചിലര്‍ പണം അയക്കും .

യഥാര്‍ത്ഥ ഫേസ് ബുക്ക് ആള്‍ ഇതൊന്നും അറിയില്ല . ആരെങ്കിലും അറിയിക്കുമ്പോള്‍ ഇത് ഞാന്‍ അല്ല എന്നൊരു മെസ്സേജ് ഫേസ് ബുക്കില്‍ ഇടും.കഴിഞ്ഞു അയാളുടെ ന്യായീകരണം . സോഷ്യല്‍ മീഡിയ ഏത് തന്നെ ആയാലും അത് സെക്യൂരിറ്റി സിസ്റ്റം അലേര്‍ട്ട് മോഡില്‍ ആക്കണം . ആരെങ്കിലും അനധികൃതമായി കയറിയാല്‍ മുന്നറിയിപ്പ് സന്ദേശം ലഭിക്കും .അത്തരം ആളുകളെ അപ്പോള്‍ തന്നെ ബ്ളോക്ക് ചെയ്യണം . ഇതാണ് ഉചിതമായ മാര്‍ഗം . രണ്ടാമത് പോലീസില്‍ പരാതി നല്‍കുക . ഇല്ലെങ്കില്‍ നാളെ നിങ്ങള്‍ അല്ല പണം തട്ടിയത് എന്നു സ്ഥാപിക്കാന്‍ കഴിയില്ല . കോന്നിയില്‍ തട്ടിപ്പ് നടക്കുന്നു എന്നു ഏതാനും മാസമായി കോന്നി വാര്‍ത്ത മുന്നറിയിപ്പ് നല്‍കി വരുന്നു .