കോന്നി വാര്‍ത്ത ഡോട്ട് കോം ഇമ്പാക്റ്റ്
കോന്നി ഭാരത് ഗ്യാസ് ഗോഡൌണ്‍ പരിസരത്തെ കാടുകള്‍ നീക്കം ചെയ്തു
കോന്നി വാര്‍ത്ത ഡോട്ട് കോം ; കോന്നി മാര്‍ക്കറ്റിങ് സൊസൈറ്റി നിയന്ത്രിയ്ക്കുന്ന ഭാരത് ഗ്യാസ് ഗോഡൌണ്‍ പരിസരത്തെ കാടുകള്‍ നീക്കം ചെയ്തു . ഈ പരിസരം കാട് മൂടി അണലിയും മൂര്‍ഖന്‍ പാമ്പും യഥേഷ്ടം വിളയാടുന്നു എന്ന് കോന്നി വാര്‍ത്ത ഡോട്ട് കോം 11/08/2021 ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു . വാര്‍ത്ത ശ്രദ്ധയില്‍ പ്പെട്ട അധികാരികള്‍ കാടുകള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിച്ചു . അവരെ അഭിനന്ദിക്കുന്നു
കോന്നി ചാങ്കൂര്‍ മുക്കിനും അട്ടച്ചാക്കലിനും ഇടയില്‍ ആണ് റോഡ് സൈഡിലെ ഗ്യാസ് ഗോഡൌണ്‍ . സമീപത്ത് വലിയ തോടും ഉണ്ട് .
ഗോഡൌണ്‍ പരിസരം കാട് കയറി വലിയ പൊന്ത കാടായി മാറിയിരുന്നു .
ഗോഡൌണ്‍ പുറകു വശം പൂര്‍ണ്ണമായും കാട് കയറി . വിഷ ജന്തുക്കളുടെ വിഹാര കേന്ദ്രമായി ഇവിടം മാറി എങ്കിലും ബന്ധപ്പെട്ട അധികാരികള്‍ കാട് നീക്കം ചെയ്യുന്നില്ല എന്നായിരുന്നു കോന്നി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് .ഗോഡൌണ്ണില്‍ ചെന്നു ഗ്യാസ് എടുക്കുന്നവര്‍ ആണ് ഏറെ ഭയപ്പെടുന്നത് എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടി കാട്ടിയിരുന്നു . വലിയ കാടുകള്‍ കഴിഞ്ഞ ദിവസം നീക്കം ചെയ്തു. ഗോഡൌണ്‍ പരിസരം ഉപയോഗ ശൂന്യമായി കിടക്കുകയാണ് . ഇവിടെ കൃഷി ഇറക്കിയാല്‍ അത് വളരെ ഉപകാരമാകും . കാട് വളരുന്നത് ഒഴിവാക്കുന്നതിനൊപ്പം നാടന്‍ വിഭവങ്ങള്‍ ഉത്പാദിപ്പിക്കാന്‍ കഴിയും എന്ന് കോന്നി വാര്‍ത്ത ചൂണ്ടികാട്ടുന്നു . അധികാരികള്‍ അതിനുള്ള ശ്രമം നടത്തിയാല്‍ ഉപകാരം .
മൂര്‍ഖനും അണലിയും : കോന്നിയിലെ ഭാരത് ഗ്യാസ് ഗോഡൌണ്‍ പരിസരം കാട് മൂടി