Trending Now

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍

കോന്നി വാര്‍ത്ത ഡോട്ട് കോം :തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (മേക്കണ്ണം, ഇടക്കണ്ണം പ്രദേശങ്ങള്‍), അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (തോപ്പില്‍ ലക്ഷം വീട് കോളനി ഭാഗം), പ്രമാടം വാര്‍ഡ് 14 (ജനതാ സര്‍വീസ് സൊസൈറ്റി ഒഴിച്ച്, സൊസൈറ്റിയുടെ പടിഞ്ഞാറ് ഭാഗം മുതല്‍ വി കോട്ടയം എന്‍എസ്എസ് ഹൈസ്‌ക്കൂള്‍ വരെയും, തലയറ കോളനിയും) വാര്‍ഡ് 08 (വഞ്ചിപ്പടി ഭാഗം മുതല്‍ വട്ടക്കാവ് കുരിശ് വരെ)

മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02 (മുക്കുഴി അഞ്ച് സെന്റ് കോളനി ഉള്‍പ്പെടുന്ന പ്രദേശം), മെഴുവേലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (ആണര്‍കോട് മുതല്‍ പൂക്കൈത കോളനി ഭാഗം വരെ കോളനി ഉള്‍പ്പടെ) ദീര്‍ഘിപ്പിക്കുന്നു.

ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (ചുവടുതാങ്ങി ജംഗ്ഷന്‍ മുതല്‍ പൂവണ്ണാങ്കുന്നില്‍ കോളനി ഭാഗം വരെ), വാര്‍ഡ് 14 (അംബേദ്കര്‍ കോളനി ഭാഗം), മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (പൂര്‍ണമായും),

കുന്നന്താനം ഗ്രാമപഞ്ചായത്ത്, വാര്‍ഡ് 11 (ഉണ്ണിമുക്കില്‍ മുതല്‍ വടക്കേക്കോലത്ത് ഭാഗം വരെ), വാര്‍ഡ് 13 (പാമലക്കുളം മുതല്‍ പാമല ജംഗ്ഷന്‍ വരെ, കിന്‍ഫ്രാ പാര്‍ക്ക് ഉള്‍പ്പടെ ഭാഗങ്ങള്‍), വാര്‍ഡ് 15 (മുക്കട കോളനി ഭാഗം)

കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (വട്ടമല കോളനി ഭാഗം, മഞ്ഞിനാംകുഴിപ്പടി മുതല്‍ അമ്പാട്ടുകുന്നേല്‍ പടിവരെ), തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 10 (ആമല്ലൂര്‍ നവജീവോദയം ഭാഗം) എന്നീ പ്രദേശങ്ങളില്‍ ഓഗസ്റ്റ് 13 മുതല്‍ 19 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ ഓഗസ്റ്റ് 19ന് അവസാനിക്കും.