അരുവാപ്പുലം പഞ്ചായത്ത് 8,9 പ്രദേശങ്ങളില്‍ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8 (മുറ്റാക്കുഴി വായനശാല മുതല്‍ കനകക്കുന്ന് വരെയുള്ള പ്രദേശങ്ങള്‍), വാര്‍ഡ് 9 (മ്ലാന്തടം ജംഗ്ഷന് മുതല്‍ ലക്ഷം വീട് കോളനി ചൂരക്കുന്ന് കവല വരെ പ്രദേശങ്ങള്‍), ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 (ഐമാലി ലക്ഷം വീട് കോളനി റോഡ്, വഴിയമ്പലം കോളനിയിലേക്കുള്ള റോഡ് എന്നീ പ്രദേശങ്ങള്‍), ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (വട്ടത്തിനവിള ഭാഗം, ചൂരക്കോട് ജംഗ്ഷന്, കണ്ണിമല ഭാഗം എന്നീ പ്രദേശങ്ങള്‍)
ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3 (മുഴുവനായും) എന്നീ പ്രദേശങ്ങളില്‍ ഓഗസ്റ്റ് 12 മുതല്‍ 18 വരെ കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ ഓഗസ്റ്റ് 18ന് അവസാനിക്കും.