പത്തനംതിട്ട ജില്ലയില്‍ ബ്രേക്ക് ത്രൂ കേസുകള്‍ 258 എണ്ണം
കോന്നി വാര്‍ത്ത ഡോട്ട് കോം : രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ച് 14 ദിവസവും പിന്നിടുമ്പോഴാണ് ഒരാള്‍ക്ക് വാക്‌സിന്‍ മൂലമുള്ള പരമാവധി പ്രതിരോധ ശേഷി ലഭിക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍. ഷീജ പറഞ്ഞു. ഇപ്രകാരം 14 ദിവസം പിന്നിട്ടതിനു ശേഷവും ഉണ്ടാകുന്ന രോഗബാധയെ ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷന്‍ എന്നു പറയും. പത്തനംതിട്ട ജില്ലയില്‍ ആകെ ബ്രേക്ക് ത്രൂ കേസുകള്‍ 258 എണ്ണം മാത്രമാണ്. ജില്ലയില്‍ രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചവരുടെ എണ്ണം 335214 ആണ്. രണ്ട് ഡോസ് വാക്‌സിനെടുത്ത് 14 ദിവസവും കഴിഞ്ഞവരില്‍ 0.07 ശതമാനത്തിനു മാത്രമാണ് രോഗബാധ ഉണ്ടായിട്ടുള്ളത്.
വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞാലും എല്ലാവരും എസ്എംഎസ് (സാനിറ്റൈസര്‍, മാസ്‌ക്, സാമൂഹിക അകലം) നിര്‍ദേശം പാലിക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ തന്നെ വാക്‌സിനേഷന്‍ കേന്ദ്രത്തിലെ തിരക്കും ഒഴിവാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. അല്ലാത്തപക്ഷം വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്നും രോഗം പിടിപെടുന്നതിനുള്ള സാധ്യതയുണ്ടെന്നും ഡിഎംഒ(ആരോഗ്യം) അറിയിച്ചു.