Trending Now

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (കുമ്പമല കാണിക്ക മണ്ഡപം മുതല്‍ പൊരുട്ടിക്കാവ് ക്ഷേത്രം വരെ), മെഴുവേലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (ആനാര്‍കോട് ഭാഗം മുതല്‍ പൂക്കൈത കോളനി ഭാഗം വരെ), തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03 (പനയ്ക്കത്തടം ഭാഗം), തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 26 (മേളാംപറമ്പില്‍ പാലം മുതല്‍ പത്തനാട്ടില്‍ ഭാഗം വരെയുള്ള പ്രദേശങ്ങള്‍) എന്നീ പ്രദേശങ്ങളില്‍ ഓഗസ്റ്റ് ആറു മുതല്‍ 12 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

 

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ ഓഗസ്റ്റ് 12ന് അവസാനിക്കും.