Trending Now

ടോക്യോ ഒളിമ്പിക്സ്: സിന്ധുവിന് വെങ്കലം

Spread the love

ടോക്യോ ഒളിമ്പിക്സ്: സിന്ധുവിന് വെങ്കലം

ടോക്യോ ഒളിമ്പിക്സ് ബാഡ്മിൻ്റണിൽ ഇന്ത്യയുടെ പിവി സിന്ധുവിന് ആവേശജയം. ചൈനയുടെ ഹി ബിംഗ് ജിയാവോയെ 21-13, 21-15 എന്ന സ്കോറിനു കീഴടക്കിയാണ് സിന്ധു ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്കായി രണ്ടാം മെഡൽ നേടിയത്.

സിന്ധുവിന് കനത്ത വെല്ലുവിളി ഉയർത്തിയതിനു ശേഷമാണ് ജിയാവോ തോൽവി സമ്മതിച്ചത്. ഇതോടെ തുടർച്ചയായ രണ്ട് ഒളിമ്പിക്സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന റെക്കോർഡും സിന്ധു സ്വന്തമാക്കി. കഴിഞ്ഞ ഒളിമ്പിക്സിലെ വെള്ളിമെഡൽ ജേതാവാണ് സിന്ധു.

error: Content is protected !!