Trending Now

കാണാതായ ഇന്ത്യന്‍ വിമാനത്തില്‍ ഉണ്ടായിരുന്നത് മലയാളി പൈലറ്റ്

 

പരിശീലനപ്പറക്കലിനിടെ അസാമിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കാണാതായ സുഖേയ്-30 വിഭാഗത്തില്‍പ്പെട്ട വ്യോമസേന വിമാനത്തെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ചൈന.വിമാനം പറത്തിയ പൈലറ്റില്‍ ഒരാള്‍ മലയാളി എന്നാണ് സൂചന .തിരുവനന്തപുരം നിവാസിയായ ഇയാള്‍ രക്ഷ പെട്ടു എന്നാണ് അറിയുന്നത്.എന്നാല്‍ വിമാനം കണ്ടെത്തുവാന്‍ ഉള്ള പരിശോധന നടക്കുകയാണ് .

സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കാണാതായ വിമാനത്തിന് വേണ്ടിയുളള തെരച്ചിലില്‍ സഹായിക്കാന്‍ ചൈന തയാറാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലൂ കാങ് പറഞ്ഞു.

എന്നാല്‍ ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നങ്ങളെ കുറിച്ച് ചൈനയുടെ നിലപാട് വ്യക്തമാണെന്നും ഇന്ത്യയും നിലവിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചൈനീസ് വിദേശകാര്യ വക്താവ് കൂട്ടിച്ചേര്‍ത്തു.

തേസ്പുര്‍ എയര്‍ബേസില്‍ നിന്നും പരിശീലനപ്പറക്കലിനിടെ ചൊവ്വാഴ്ച രാവിലെ 11.30 ഓടെ പറന്നുയര്‍ന്ന വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. പരീക്ഷണ പറക്കലിനായി പറന്നുയര്‍ന്ന വിമാനത്തില്‍ രണ്ടു പൈലറ്റുമാര്‍ മാത്രമാണുള്ളത്. വിമാനത്തിന് വേണ്ടിയുള്ള തെരച്ചില്‍ അതിര്‍ത്തി പ്രദേശത്ത് തുടരുകയാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!