Trending Now

വിശ്വകര്‍മ്മ പെന്‍ഷന്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു

വിശ്വകര്‍മ്മ പെന്‍ഷന്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ മറ്റ് പെന്‍ഷനുകളൊന്നും ലഭിക്കാത്ത  വിശ്വകര്‍മ്മ വിഭാഗത്തില്‍ ഉള്‍പ്പെട്ട (ആശാരിമാര്‍ (മരം,കല്ല്, ഇരുമ്പ്, സ്വര്‍ണ്ണപ്പണിക്കാര്‍, മൂശാരികള്‍) 60 വയസ് പൂര്‍ത്തിയായ പരമ്പരാഗത തൊഴിലാളികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് പ്രതിമാസം പെന്‍ഷന്‍ അനുവദിക്കും.
തിരുവനന്തപുരം മുതല്‍ എറണാകുളം ജില്ല വരെയുള്ള അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറവും അനുബന്ധ രേഖകളും ഈമാസം 31ന് മുന്‍പായി  മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ്, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം – 682030 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷ ഫാറവും വിശദ വിവരങ്ങളും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0484 2429130
error: Content is protected !!