Trending Now

പ്രമാടം: വാര്‍ഷിക പദ്ധതി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കല്‍

 

കോന്നി വാര്‍ത്ത : പ്രമാടം ഗ്രാമപഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാ ഫോറം പഞ്ചായത്ത് ഓഫീസ്, കൃഷിഭവന്‍, മൃഗാശുപത്രി, ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറി, ഹോമിയോ ഡിസ്‌പെന്‍സറി എന്നിവിടങ്ങളിലും ബന്ധപ്പെട്ട വാര്‍ഡ് മെമ്പര്‍മാര്‍ മുഖേനയും ലഭിക്കും.

പൂരിപ്പിച്ച അപേക്ഷാ ഫോറം ഈ മാസം 12നകം മുകളില്‍ പറഞ്ഞിരിക്കുന്ന സ്ഥാപനങ്ങളിലോ വാര്‍ഡ് മെമ്പര്‍ക്കോ തിരികെ നല്‍കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

error: Content is protected !!